ആലപ്പുഴ: ഉത്തർപ്രദേശിലെ സംഭലിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെ കേസ്. കായംകുളത്ത് പ്രതിഷേധിച്ചവർക്കെതിരെയാണ് കേസ് എടുത്തത്. മണ്ഡലം പ്രസിഡന്റ് മുബീർ എസ് ഓടനടും കേസിൽ പ്രതിയാണ്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് വെൽഫെയർ പാർട്ടിയുടെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരംചുറ്റി പ്രകടനം നടത്തിയത്. പ്രതാംഗമൂട് ജംഗ്ഷനിൽ അവസനിച്ച പ്രതിഷേധ പരിപാടിയ്ക്കിടെ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസ് എടുത്തത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്. സ്വമേധയാ ആയിരുന്നു പോലീസ് കേസ് എടുത്തത്. മുബീർ ഓടനാടിന് പുറമേ കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെ കൂടി പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post