എറണാകുളം: സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള താരമാണ് ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭിരാമി തന്റെ ജീവിതത്തിലെ കുഞ്ഞ് സന്തോഷങ്ങളെല്ലാം തന്റെ ചാനലിലൂടെ പങ്കുവക്കാറുണ്ട്. ഉട്ടോപ്യ എന്ന ഫുഡ് കഫെയും, ആമിന്റോ എന്ന എത്തനിക് വെയര്‍സിന്റെ ബിസിനസുമായി ബിസിനസ് രംഗത്തും തന്റെ കഴിവ് അഭിരാമി ഇതിനോടകം തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അമൃതയുടെ മകളായ പാപ്പുവെന്ന അവന്തികയെ ചേർത്ത് പിടിച്ച് അഭിരാമി പങ്കുവെക്കുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
‘എൻ്റെ കൈകൾ മുറുകെ പിടിക്കുന്ന ചെറിയ കൈകളിൽ നിന്ന്, ശുദ്ധമായ വെളിച്ചത്തിൽ തിളങ്ങുന്ന ഒരു സുഹൃത്തിലേക്ക്. അവളുടെ അറിവ് സംസാരിക്കുന്നു, അവളുടെ നിഷ്കളങ്കത തിളങ്ങുന്നു, അവളിൽ, സൗന്ദര്യത്തിൻ്റെ ഒരു ലോകം വളരുന്നു.
എന്നിൽ നിന്ന് ജനിച്ചില്ല, എന്നിട്ടും അവൾ എനിക്ക് സ്വന്തമാണ്, അവളുടെ സ്നേഹത്തിൽ, എൻ്റെ ഹൃദയം നിറഞ്ഞ് ഒഴുകുകയാണ്. മാതൃത്വത്തിൻ്റെ ഊഷ്മളതയിൽ നിന്ന് സൗഹൃദത്തിൻ്റെ ആലിംഗനം വരെ, കാലത്തിന് ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത ഒരു ബന്ധം’ എന്നാണ് പാപ്പുവിനോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഭിരാമി കുറിച്ചത്.
Discussion about this post