കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് പാർവ്വതി തിരുവോത്ത്. മലയാളത്തിൽ കൂടാതെ തമിഴിലും ബോളിവുഡിലുമടക്കം തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനൊപ്പം സിനിമാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വേണ്ടി തന്റേതായ നിലപാടുകൾ താരം എപ്പോഴും വ്യക്തമാക്കാറുണ്ട്.
ഇപ്പോഴിതാ അമ്മയാകാൻ ആഗ്രഹിച്ച കാലത്തെക്കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ തനിക്ക് അമ്മയാകാൻ തോന്നിയിരുന്നെന്ന് പാർവ്വതി പറയുന്നു. തനിക്ക് ഏഴ് വയസ്സുള്ളപ്പോൾ തന്നെ മകളുടെ പേരെന്താണെന്ന് താന്‍ തീരുമാനിച്ചതാണ്. ഇപ്പോൾ 27 വയസ്സായി. മിക്കവാറും താന്‍ കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുമായിരിക്കും എന്ന് ഇപ്പോൾ ഇടക്ക് അമ്മയോട് പറയാറുണ്ട്.
പൊരുത്തപ്പെട്ടു ഒന്നും നടക്കുന്നില്ലെങ്കിൽ പിന്നെ ഇതല്ലേ വഴി. അതുകൊണ്ട് തന്നെ അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. തന്റെ കുഞ്ഞിന്റെ പേര് താന്‍ ടാറ്റു ചെയ്തിട്ടുണ്ട്. തന്റെ ശരീരത്തിൽ തന്റെ മോളുടെ പേരുണ്ട്.
ഇപ്പോള്‍ പല കാരണങ്ങൾ കൊണ്ട് അമ്മയാകണമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ല. ഇപ്പോള്‍ പൊളിറ്റിക്കൽ രീതിയിൽ ചിന്തിക്കാൻ തുടങ്ങി. ഒരുപക്ഷെ പങ്കാളിയുണ്ടെങ്കിൽ ഇതൊന്നും ചിന്തിച്ചേക്കില്ലെന്നും പാര്‍വ്വതി പറയുന്നു.
Discussion about this post