ഹൈദരാബാദ്: പ്രമുഖ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയ്ക്കുള്ളില്‍ നിന്ന് സിഗരറ്റ് അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഹൈദരാബാദിലെ ആര്‍ടിസിഎക്‌സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണിക്ക് പ്രസിദ്ധമായ ഹോട്ടലിലാണ് സംഭവം. ഇതിന് പിന്നാലെ സിഗരറ്റ് ബിരിയാണിയില്‍ കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്തിടെയാണ് ഒരു കൂട്ടം യുവാക്കള്‍ രാത്രി ഭക്ഷണം കഴിക്കാനായി ഈ ഹോട്ടലില്‍ എത്തിയത്.
കൂടുതലാളുകളും ഹോട്ടലിലെ പ്രധാന വിഭവമായ ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഇത് യുവാക്കള്‍ കഴിക്കുന്നതിനിടെ അവര്‍ സിഗരറ്റ് കണ്ടെത്തുകയായിരുന്നു.
ഇതോടെ പ്രതിഷേധിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. യുവാക്കളിലൊരാള്‍ പ്ലേറ്റ് ഉയര്‍ത്തിപ്പിടിച്ച് ബിരിയാണിയിലെ സിഗരറ്റ് കാണിക്കുന്നുണ്ട്. സല്‍മാന്‍ മന്‍സൂരി എന്ന വ്യക്തിയാണ് ഹോട്ടലിന്റെ ഉടമ.
ജീവനക്കാര്‍ യുവാക്കളെ പരമാവധി സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, ബിരിയാണി തയ്യാറാക്കുമ്പോള്‍ ആരെങ്കിലും സിഗരറ്റ് വലിച്ച് കാണുമെന്ന് നിസ്സാരമായി ഒരാള്‍ പറയുന്നതും വീഡിയോയിലുണ്ട്. വിനീത് കെ എന്ന യുവാവാണ് നവംബര്‍ 25ന് എക്‌സില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 14,300ല്‍ അധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
അടുത്തിടെ ഹൈദരാബാദിലെ വിവിധ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തിയത് വാര്‍ത്തായായിരുന്നു.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മൂന്ന് ഹോട്ടലുകളും പൂട്ടിയിരുന്നു.
Discussion about this post