കൊച്ചി: ഇറച്ചിക്കായി കശാപ്പ് നടത്താൻ പശുക്കിടാങ്ങളെ കുത്തിനിറച്ച് കൊണ്ടുവന്ന വാഹനം തടഞ്ഞ് നാട്ടുകാർ. കണ്ണങ്കാട് പാലത്തിന് സമീപത്താണ് സംഭവം. കഷ്ടിച്ച് മൂന്നെണ്ണത്തിന് നിൽക്കാൻ മാത്രം സ്ഥലമുള്ള വാഹനത്തിലാണ് 25 ഓളം കിടാങ്ങളെ കുത്തിനിറച്ച് എത്തിച്ചത്. വെള്ളവും ഭക്ഷണവും കിട്ടാതെ അവശരായ കിടാങ്ങൾ ചിലത് ചത്തിരുന്നു. ഇവയ്ക്ക് മേൽ ചിലത് ചവിട്ട് നിൽക്കുകയായിരുന്നു. കഷ്ടിച്ച് ഒരുമാസം പ്രായമുള്ളവയാണ് കിടാങ്ങളേറെയും എന്നാണ് റിപ്പോർട്ട്
ഫോർട്ടുകൊച്ചി മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് കശാപ്പിനായി പാലക്കാട് നിന്നാണ് കിടാങ്ങളെ എത്തിച്ചത്. ആവശ്യമായി രേഖകൾ ഒന്നും ഇല്ലാതെയാണ് ഇവയെ എത്തിച്ചത്. നട്ടംതിരിയാൻ പോലും സ്ഥലമില്ലാതെ കിടാങ്ങളെ കൊണ്ടുവന്നത് കണ്ട നാട്ടുകാർ ഇവരെ തടയുകയായിരുന്നു. വാഹനവും പശുക്കിടാങ്ങളും ഇപ്പോൾ ഹാർബർ പോലീസിന്റെ കസ്റ്റഡിയിലാണ്. നിയമനടപടികൾ പൂർത്തിയായശേഷം കിടാങ്ങളെ ഷെൽട്ടറിലേക്ക് മാറ്റും.
നേരത്തേയും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗംബാധിച്ചവയുൾപ്പെടെയുള്ളവയാണ് രേഖകൾ പോലുമില്ലാതെ കേരളത്തിലേക്ക് കടത്തുന്നത്. പരിശോധകരുടെ കണ്ണുവെട്ടിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.
Discussion about this post