മുംബൈ; ബഡ്ജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടർ സീരീസ് പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല. ഏറ്റവും പുതിയ നാല് സീരീസുകളിലായി രണ്ട് സ്‌കൂട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. ‘ഒല ഗിഗ്’, ‘ഒല S1’, ‘ഒല S1Z’, ‘ഒല S1Z+’ എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയിൽ ഒല ഗിഗ് എന്ന മോഡലിന് 39,999 രൂപയാണ് വില. കമ്പനിയുടെ വിവിധ മോഡലുകളിൽ ഏറ്റവും വിലക്കുറവുള്ള വേരിയന്റാണിത്.
ഒല ഗിഗ്
39,999, രൂപ. 49,999, രൂപ. 59,999 രൂപ, 64,999 എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ എക്സ്-ഷോറൂം വില. ആക്ടീവയുടെ പുതിയ ഇലക്ട്രിക് സ്‌ക്കൂട്ടർ പുറത്തിറങ്ങുന്നതിന് പിന്നാലെയാണ് ഒലയുടെ പുതിയ മോഡലുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. 499 രൂപയടച്ച് ഒല സൈറ്റിൽ വണ്ടി ഇപ്പോൾ പ്രീ ബുക്ക് ചെയ്യാൻ സാധിക്കും.
ഹ്രസ്വ-ദീർഘ ദൂര യാത്രകൾ നടത്തുന്ന ജോലിക്കാരെ ലക്ഷ്യമിട്ടാണ് ഗിഗ് റേഞ്ച് മോഡലുകൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഗിഗ് വർക്കേഴ്‌സിനെ ലക്ഷ്യമിട്ടാണ് 39,999 രൂപയുടെ ഗിഗ് മോഡൽ അവതരിപ്പിച്ചത്. ഈ സ്‌കൂട്ടർ ഒറ്റ ചാർജ്ജിൽ 112 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്ററാണ്. റിമൂവ് ചെയ്യാൻ സാധിക്കുന്ന 1.5 kWh ബാറ്ററി, ഒരു ഹബ് മോട്ടോർ എന്നിവയാണ് ഈ വേരിയന്റിലുള്ളത്. 2025 ഏപ്രിലിലാണ് ഒല ഗിഗ് സീരീസ് ഡെലിവറി ചെയ്തു തുടങ്ങുക.
ഗിഗ് +
ദീർഘ ദൂര യാത്രകൾ നടത്തുന്ന ഗിഗ് വർക്കേഴ്‌സിനെ ലക്ഷ്യമിട്ടാണ് ഗിഗ് + എന്ന മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ് ഷോറൂം വില 49,999 രൂപയാണ്. ഉയർന്ന പേ ലോഡുള്ള ഈ സ്‌കൂട്ടർ മണിക്കൂറിൽ പരമാവധി 45 കിലോമീറ്റർ വരെ വേഗം കൈവരിക്കും. റിമൂവ് ചെയ്യാൻ സാധിക്കുന്ന 1.5 kWh ശേഷിയുള്ള സിംഗിൾ/ഡ്യുവൽ ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജ്ജിൽ 81 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കുന്നു. ഈ മോഡലിൽ സിംഗിൾ പോർടബിൾ ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിലും രണ്ടെണ്ണം വരെയാക്കി എക്സ്റ്റൻഡ് ചെയ്യാൻ സാധിക്കും. രണ്ട് 1.5 kWh ബാറ്ററികൾക്കുള്ള സ്ലോട്ട് വാഹനത്തിലുണ്ട്. ഇത്തരത്തിൽ 157 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 1.5 kw മോട്ടോറാണ് ഈ മോഡലിലുള്ളത്.
Discussion about this post