പത്തനംതിട്ട: ഗർഭിണിയായിരുന്ന
പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി, ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയതതിൽ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
പനിയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി പിന്നീട് അണുബാധയെ തുടർന്ന് മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പെണ്‍കുട്ടി മാസം ഗർഭിണിയായിരുന്നു എന്ന് മനസ്സിലാവുന്നത്.
കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സ്കൂൾ ബാഗിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലൂടെ വ്യക്തമായിരുന്നു. ഇതോടെ നടത്തിയ അന്വേഷണമാണ് സഹപാഠിയിലേക്ക് എത്തിയത്.
Discussion about this post