സിങ്കപ്പൂർ: ലോക ചെസ് ചാമ്പ്‌യൻഷിപ്പിലെ നാലാം റൗണ്ട് മത്സരം സമനിലയിൽ. ഇന്ത്യൻ യുവതാരം ഡി. ഗുകേഷും നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനും 42 നീക്കങ്ങൾക്കൊടുവിൽ സമനില സമ്മതിക്കുകയായിരുന്നു. ഇതോടെ ഇരുവരുടെയും പോയിന്റ് നില 2-2 ആയി. ശനിയാഴ്ചയാണ് അഞ്ചാം മത്സരം നടക്കുക.
ഇന്ന് കറുത്തകരുക്കളുമായാണ് ഗുകേഷ് കളിക്കാനിറങ്ങിയത്. ഇരുവരും നടത്തിയ 42 നീക്കങ്ങൾക്കു പിന്നാലെ മത്സരം സമനിലയിലായി. സക്കർടോർട്ട് ഓപ്പണിങ്ങിലൂടെ ലിറനാണ് കരുനീക്കം ആരംഭിച്ചത്. പതിനാല് പോരാട്ടങ്ങൾ അടങ്ങിയ ചാമ്പ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ലോക ചെസ് ചാമ്പ്യനാകും. ചാമ്പ്യൻഷിപ്പിൽ ഇനി 10 റൗണ്ടുകളാണ് ബാക്കിയുള്ളത്.
ആദ്യ മത്സരത്തിൽ വെള്ളക്കരുക്കളുമായി ഇറങ്ങി തോൽവിയോടെ തുടങ്ങിയ ഗുകേഷ് രണ്ടാമത്തേതിൽ സമനില പിടിച്ചിരുന്നു. മൂന്നാമത്തേതിൽ ലിറെനെതിരെ വ്യക്തമായ മേധാവിത്വവുമായി വിജയം സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗുകേഷ്.
Discussion about this post