ശ്രീനഗർ: കേന്ദ്രസർക്കാരിനെതിരെ ഭീഷണിയുമായി കശ്മീർ മിർവായിസും ( ഇസ്ലാമിക പുരോഹിതൻ) രാഷ്ട്രീയ നേതാവുമായ മിർവായിസ് ഉമർ ഫറൂഖ്. ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമിട്ടാൽ കനത്ത പ്രത്യാഘാതം ആയിരിക്കും സർക്കാരിന് നേരിടേണ്ടിവരിക എന്നാണ് ഫറൂഖിന്റെ ഭീഷണി. സംഭൽ മസ്ജിദ് സർവ്വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കിടെയാണ് ഫറൂഖ് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മുസ്ലീങ്ങളുടെ ശക്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കോടതി ഉത്തരവിലൂടെ കേന്ദ്രസർക്കാർ ഇസ്ലാമിക ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. ഇതിന് കനത്ത പ്രത്യാഘാതം ആയിരിക്കും നേരിടേണ്ടിവരിക. കേന്ദ്രസർക്കാർ ഇതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തേണ്ട അവസ്ഥയുണ്ടാകും എന്നും ഫറൂഖ് വ്യക്തമാക്കി.
സംഭലിൽ അഞ്ച് ഇസ്ലാമിക വിശ്വാസികൾക്കാണ് പോലീസിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇത്തരം സംഭവങ്ങൾ അപലപനീയം ആണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലെ അജ്മീർ ദർഗയിൽ സർവ്വേ നടത്താനുള്ള നീക്കം നടക്കുന്നത്. ഇതെല്ലാം നടക്കുന്നത് ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. ബാബറി മസ്ജിദ് തകർന്നതിന്റെ വിഷമത്തിൽ നിന്നും മുക്തരാകാൻ ഇന്ത്യയിലെ മുസ്ലീം വിശ്വാസികൾക്ക് കഴിഞ്ഞിട്ടില്ല.
നിയമ വ്യവസ്ഥയുടെ പിന്തുണയോടെ നിങ്ങൾ മില്യണുകൾ വരുന്ന ഇസ്ലാമിക വിശ്വാസികളുടെ മതവികാരണം വ്രണപ്പെടുത്തുകയാണ്. ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപരമായും, സാംസ്‌കാരികപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം ഉള്ളതാണ് അജ്മീർ ദർഗ. ഇതിനെയാണ് സർക്കാർ ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യ ഒരു മതേതര രാജ്യം ആണ്. ഇവിടെ ഇത്തരം സംഭവങ്ങൾ അനുവദിക്കണോയെന്നും ഫറൂഖ് ചോദിച്ചു.
Discussion about this post