ചെന്നൈ: മലയാളികളെ തെലുങ്കുസിനിമ കാണാൻ പ്രേരിപ്പിച്ച താരമാണ് അല്ലു അർജുൻ. ആര്യ എന്ന ഒരൊറ്റ സിനിമ മതി താരത്തിന്റെ ജനപ്രീതി മനസിലാകാൻ. അല്ലുഅർജുന്റേതായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു പുഷ്പ ദ റൈസ്. ദേശീയ പുരസ്‌കാരം വരെ ഇതിലൂടെ നേടാൻ താരത്തിന് സാധിച്ചു. ഇതിന് പിന്നാലെ പുഷ്പ 2 ദ റൂളിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുകയാണ് അല്ലു അർജുൻ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പാൻ ഇന്ത്യ ചിത്രം റിലീസിനൊരുങ്ങുന്നത്.
ഈ ചിത്രത്തിന് വേണ്ടി മാത്രം, തന്റെ കരിയറിലെയും ജീവിതത്തിലെയും വളരെ പ്രധാനപ്പെട്ട വർഷങ്ങളാണ് അദ്ദേഹം ത്യജിച്ചത്.പുഷ്പ രാജ് എന്ന കഥാപാത്രത്തിന് വേണ്ടി മാത്രം കഴിഞ്ഞ അഞ്ച് വർഷക്കാലം നടൻ പൂർണമായി സമർപ്പിച്ചിരുന്നു.ചിത്രം പൂർത്തിയായപ്പോഴുള്ള തന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഇനി തനിക്ക് താടി ഷേവ് ചെയ്യാമെന്നും താടിയുള്ളത് കാരണം തന്റെ മകളെ ഉമ്മ വെക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി. രണ്ട് ഭാഗങ്ങളും ഉൾപ്പെടുത്തി അഞ്ച് വർഷത്തോളമായി ഈ സിനിമ ഷൂട്ട് ചെയ്യുന്നു. ഈ സിനിമ പൂർത്തിയാകാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇനി ക്ലീൻ ഷേവ് ചെയ്യാം. മകൾ എനിക്കടുത്തേക്ക് വരുന്നില്ലായിരുന്നു കാരണം എനിക്കവളെ ചുംബിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ മൂന്ന് നാല് വർഷമായി മകളെ മര്യാദയ്ക്ക് ഉമ്മ വെക്കാൻ തനിക്ക് താടി കാരണം പറ്റുന്നില്ലായിരുന്നെന്നും അല്ലു അർജുൻ വ്യക്തമാക്കി. സ്‌നേഹ റെഡ്ഡി എന്നാണ് അല്ലു അർജുന്റെ ഭാര്യയുടെ പേര് അർഹ എന്നാണ് മകളുടെ പേര് ദമ്പതികൾക്ക് അയാൻ എന്ന മകനും ഉണ്ട്.
Discussion about this post