വയനാട് : തിരഞ്ഞെടുപ്പ് കാലം മുഴുവൻ കൂടെ കൂട്ടി നടന്നിരുന്ന ഘടകകക്ഷി നേതാക്കളെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി കോൺഗ്രസിന് വേണ്ടാതായതായി വിമർശനം. വയനാട് സന്ദർശനത്തിന് എത്തിയ പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സ്വീകരണം നൽകുന്ന പരിപാടിയിൽ ഘടകകക്ഷി നേതാക്കളെ ആരെയും ക്ഷണിച്ചില്ല എന്നാണ് പരാതി ഉയരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രിയങ്കയെയും രാഹുലിനെയും സ്വീകരിക്കാൻ കോൺഗ്രസ് നേതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്.
പ്രിയങ്ക ഗാന്ധിയുടെ സ്വീകരണത്തിന്റെയും മറ്റു പരിപാടികളുടെയും യാതൊരു വിവരങ്ങളും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ അറിയിച്ചില്ല എന്നാണ് യുഡിഎഫിൽ പരാതി ഉള്ളത്. പ്രിയങ്കയെ സ്വീകരിക്കുന്നതിനായി ലീഗ് നേതാക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ലീഗിന്റെ മുതിർന്ന നേതാക്കളെ പോലും കോൺഗ്രസ് വിവരം അറിയിച്ചില്ല എന്നും വിമർശനമുണ്ട്.
വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സമ്മാനിച്ച വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാനാണ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലേക്ക് എത്തിയിട്ടുള്ളത്. ഇന്നും നാളെയും പ്രിയങ്കയും രാഹുലും കേരളത്തിൽ ഉണ്ടാകും. നാളെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുത്ത ശേഷം ആയിരിക്കും ഇരുവരും മടങ്ങുക.
Discussion about this post