കൊല്ലം : വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ പെൺകുട്ടിയുടെ അച്ഛനെ തലകടിച്ച് കൊന്നു. കിളിമാനൂർ സ്വദേശി ബിജുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശി രാജീവ് നേരത്തെ തന്നെ പിടിയിലായിരുന്നു.
കഴിഞ്ഞ 17 നാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബിജുവിനെ പ്രതി കാണുകയും മകളെ വിവാഹം കഴിച്ച് തരണമെന്ന് പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിക്ക് കല്യാണ പ്രായം ആയിട്ടില്ല എന്ന് പറഞ്ഞ് അച്ഛൻ നിരസിക്കുകയായിരുന്നു. ഈ ദേഷ്യത്തിൽ 17 ന് രാത്രിയിൽ ബിജുവിന്റെ വീട്ടിന് അടുത്തുള്ള ജംഗ്ഷനിൽ വച്ച് അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു
ഗുരുതര പരിക്കേറ്റ ബിജുവിനെ സുഹൃത്തുകൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരിക്കെയാണ് ബിജു ഇന്ന് മരിച്ചത്. പ്രതിയെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു.
Discussion about this post