ന്യൂഡൽഹി’ ബംഗ്ലാദേശിൽ ദുരിതമനുഭവിക്കുന്ന ഹിന്ദുക്കൾക്ക് അന്താരാഷ്ട്ര തലത്തിൽ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി ആർഎസ്എസ്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് മറുപടിയായി ‘ആഗോള പിന്തുണ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രാഷ്ട്രീയ സ്വയംസേവക് സംഘം ആനശ്യപ്പെട്ടത്.
അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഹിന്ദു സന്യാസിയും മുൻ ഇസ്‌കോൺ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്ന ആവശ്യപ്പെട്ട ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ, ഹൊസബലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ പീഡനങ്ങളെ അപലപിച്ചു. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾക്ക് മുമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാർ നിശബ്ദ കാഴ്ചക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും സ്ത്രീകൾക്കും മറ്റ് എല്ലാ ന്യൂനപക്ഷങ്ങൾക്കും നേരെ ഇസ്ലാമിക മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങൾ, കൊലപാതകങ്ങൾ, കൊള്ളകൾ, തീവെപ്പ്, മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും ആർഎസ്എസ് ഇതിനെ അപലപിക്കുന്നുവെന്നും ആർഎസ്എസ് പ്രസ്താവനയിൽ പറയുന്നു. ഇത്തരം അതിക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ബംഗ്ലാദേശിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചുവെന്നും ഹൊസബലെ പറഞ്ഞു.
Discussion about this post