കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ. ഉമേഷിനെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. കാക്കി ഉടുപ്പും തോളിലെ നക്ഷത്രവും അധികകാലം കാണില്ലെന്ന് ബൽറാം വെല്ലുവിളിച്ചു. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ സിപിഎമ്മിന് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ. ഉമേഷ് ഒത്താശ ചെയ്തെന്നാണ് ബൽറാമിന്റെ ആരോപണം.
പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ രൂക്ഷമായ ഭാഷയിലായിരുന്നു എസിപിക്കെതിരെ വിടി ബൽറാം പ്രതികരിച്ചത്. ക്രിമിനലുകൾക്ക് ഒത്താശ പാടുന്ന സമീപനമാണ് കോഴിക്കോട്ടെ പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ബൽറാം ആരോപിച്ചു. ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും വി ടി ബൽറാം പറഞ്ഞു.
ചേവായൂര്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്ത് വെച്ച് തന്നെ ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയായ ജനകീയ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചത്. കെപിസിസി വൈസ് പ്രസിഡണ്ട് ആയ വി ടി ബല്‍റാമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടർന്നുള്ള പ്രസംഗത്തിൽ ആയിരുന്നു ബൽറാം എസിപിക്കെതിരെ ഭീഷണി മുഴക്കിയത്.
Discussion about this post