ചെന്നൈ: വളരെ സെലക്ടീവ് ആയി സിനിമകൾ ചെയ്യുന്ന നടിമാരിൽ ഒരാളാണ് നിത്യ മേനൻ. അതുകൊണ്ട് തന്നെ അഭിനയിച്ച ചിത്രങ്ങൾ എല്ലാം വലിയ പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മലയാളി ആണെങ്കിലും അന്യഭാഷയിൽ തിരക്കേറിയ നടിയാണ് നിത്യ. അതുകൊണ്ട് തന്നെ മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. നിത്യയ്ക്ക് ശേഷം സിനിമയിൽ എത്തിയ നിരവധി പേരാണ് സിനിമയിൽ എത്തിയത്. പലരും ഇന്റിമേറ്റ് സീനുകൾ കൊണ്ട് മാത്രം സിനിമയിൽ പിടിച്ച് നിന്നപ്പോൾ നോ പറഞ്ഞ നടിയാണ് നിത്യ മോനൻ. ഇതിന്റെ കാരണം ഇപ്പോൾ തുറന്നുപറയുകയാണ് നടി.
സ്വകാര്യമാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇഷ്ടമല്ലാത്തതിനെ തുടർന്നാണ് ഇത്തരം സീനുകളിൽ അഭിനയിക്കാത്തത് എന്ന് നിത്യ പറയുന്നു. നഗ്നതയുള്ള സീനുകളോട് സന്ധിചേരാൻ കഴിയില്ല. നോ പറയും. സിനിമയെ വിൽക്കാൻ വേണ്ടി മാത്രം ഷൂട്ട് ചെയ്യുന്ന ഇത്തരം സീനുകളോട് നോ എന്ന് തന്നെ പറയും. ഞാൻ ചെയ്യേണ്ടെങ്കിൽ പോലും സിനിമയിൽ ഇത്തരം സീനുകൾ ഉണ്ടെന്ന് അറിഞ്ഞാൽ നോ പറയും. കാറ്ററിംഗ് ബിസിനസ് പോലുള്ള സിനിമകൾ ഇഷ്ടമല്ല. വളരെ നല്ല കഥാപാത്രങ്ങൾ എനിക്ക് സിനിമയിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ മസാല ഉള്ളതുകൊണ്ട് അവയെല്ലാം വേണ്ടെന്ന് വച്ചുവെന്നും താരം പറഞ്ഞു.
സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സമാന നിലപാടുകൾ നടി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. കോടികളുടെ മുതൽ മുടക്കിയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ താത്പര്യം ഇല്ലെന്നായിരുന്നു നടി പറഞ്ഞത്. നൂറ് കോടി രൂപ തൊണ്ട് രാജ്യത്തെ മാറ്റാം. എന്തിനാണ് ഒരു സിനിമ എടുക്കാൻ ഇത്രയും പണം ചിലവിടുന്നത് എന്നും നടി പറഞ്ഞിരുന്നു.
ഈ വർഷത്തെ ദേശീയ ചലചിത്ര പുരസ്‌കാരം നിത്യയ്ക്ക് ലഭിച്ചിരുന്നു. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആയിരുന്നു ലഭിച്ചത്. ഇതിൽ വലിയ വിവാദം ഉയർന്നിരുന്നു.
Discussion about this post