വല്യേട്ടൻ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിയുടെ കൂടെ സമയം ചിലവഴിച്ചതും ഒരുമിച്ച് ഭക്ഷണം കഴിച്ചതുമെല്ലാം ഓർത്തെടുക്കുകയാണ് നടൻ വിജയകുമാർ. പണ്ടത്തെ മമ്മൂട്ടി അല്ല ഇപ്പോൾ ഉള്ളത്. ആള് ആകെ മാറിയിരിക്കുന്നു എന്ന് താരം പറയുന്നു.
മമ്മൂട്ടിക്ക് ഇപ്പോൾ ഷൈൻ ടോം ചാക്കോ , ശ്രീനാഥ് ഭാസി വിനായകൻ , തുടങ്ങിയ പ്രശ്‌നക്കാരെയാണ് താൽപര്യം. വല്ല്യേട്ടൻ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് നിർമാതാവ് പറഞ്ഞപ്പോൾ താൻ ചോദിച്ചത് ഞങ്ങളെ ഒന്നും സിനിമയിൽ ഇടാൻ മമ്മൂക്ക സമ്മതികില്ല എന്നതാണ്. രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മിനിമം ഷെൻ ടോം ചാക്കോ , ശ്രീനാഥ് ഭാസി വിനായകൻ , ഇവരെയെല്ലാം വേണ്ടി വരും. മമ്മൂട്ടിക്ക് ഇപ്പോൾ എന്താന്ന് അറിയില്ല പ്രശ്‌നകാരോട് ഇഷ്ടം കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ മമ്മൂട്ടി ചിത്രമായ വല്ല്യേട്ടൻ ബോക്‌സ് ഓഫീസിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. വല്ല്യേട്ടൻ ദൃശ്യമികവ് പുതിയ തലമുറ കൂടി അറിയണം. മമ്മൂക്ക നിരവധി പുതിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഉണ്ട , ഭീഷ്മ പർവ്വം , റോഷാക്ക് തുടങ്ങി നിരവധി ചിത്രങ്ങൾ. എന്നാൽ മമ്മൂട്ടിയുടെ സെലക്ഷനിൽ ഇപ്പോൾ വല്ല്യേട്ടൻ പോലുള്ള സിനിമകൾ ഇല്ല എന്നാണ് താരം പറയുന്നത്.
Discussion about this post