മലപ്പുറം: പോലീസ് വേഷത്തിലെത്തിയ നടനെ കണ്ട് സ്‌കൂട്ടർ പെട്ടെന്ന് ബ്രേകിട്ട യുവാവിന് റോഡിൽ തെന്നി വീണ് പരിക്ക്. ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് യഥാർത്ഥ പോലീസ് ആണന്ന് കരുതിയാണ് ബ്രേക്ക് ഇട്ടത്. മലപ്പുറം എടപ്പാളിലാണ് രാവിലെ പത്ത് മണിയോടെ അപകടം ഉണ്ടായത്.
ഹെൽമറ്റ് ധരിക്കാതെയാണ് യുവാവ് സ്‌കൂട്ടറിൽ വന്നത്. പോലീസ് പെട്രോളിങ് ആണന്ന് കരുതി സ്‌കൂട്ടർ ബ്രേക്ക് ചെയ്യുകയായിരുന്നു. പെട്ടെന്ന് നിർത്തിയപ്പോൾ സ്‌കൂട്ടർ റോഡിൽ നിന്നും തെന്നി മറിഞ്ഞു. മഴയെ തുടർന്ന് റോഡിൽ തെന്നലുണ്ടായിരുന്നു. ഇതാണ് സ്‌കൂട്ടർ റോഡിൽ നിന്നും തെന്നി മറിയാൻ കാരണം.
സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു. അപകടത്തിന് പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയും എടുത്താണ് നടൻ മടങ്ങിയത്.
Discussion about this post