തിരുവനന്തപുരം : അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽപോസ്റ്റിട്ടതിന്റെ പേരിൽ കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്‌പെൻഷൻ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും ചാർജ് മെമ്മോ നൽകാതെ സർക്കാർ.
ചാർജ് മെമ്മോ നൽകിയാലേ മറുപടി നൽകാൻ പ്രശാന്തിനാവൂ. മറുപടി അനുസരിച്ച് സർക്കാരിന് തുടർനടപടികളിലേക്ക് കടക്കാം. തുടർച്ചയായി ജയതിലകിനെതിരെ ആഞ്ഞടിച്ച പ്രശാന്ത് സസ്‌പെൻഷനിലായതോടെ മൗനത്തിലാണ് . ചാർജ്മെമ്മോ നൽകിയാൽ വീണ്ടും ജയതിലകിനെതിരെ കടുത്തഭാഷയിൽ ആരോപണങ്ങൾ നിരത്താനാണ് സാദ്ധ്യത.
ചാർജ് മെമ്മോയും മറുപടിയും വിവാദം ആളിക്കത്തിക്കുമെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പറയുന്നത്. പ്രശാന്തും മെമ്മോയ്ക്കായി കാത്തിരിക്കുന്നതായണ് വിവരം. ചാർജ്ജ് മെമ്മോ കൈപറ്റിയതിന് ശേഷം ഒരുപക്ഷെ കൂടുതൽ വെളിപ്പെടുത്തലുകൾ പ്രശാന്ത് നടത്തിയേക്കും. അതുകൊണ്ട് തന്നെ നപടികൾ വൈകിക്കാനാണ് ചാർജ്മെമ്മോ നൽകാത്തതെന്നും ആക്ഷേപമുണ്ട്.
Discussion about this post