തണുപ്പ് കാലം ആയാൽ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കാലിവെ വിണ്ടുകീറൽ. കാലുകളുടെ ഭംഗി പൂർണമായും നഷ്ടമാക്കുന്ന ഈ പ്രശ്‌നം കുട്ടികൾ മുതൽ പ്രായമായവർക്കുവരെ അനുഭവപ്പെടാം. ഭൂരിഭാഗം പേർക്കും കാലിലെ വിണ്ടുകീറൽ ഒരു സൗന്ദര്യപ്രശ്‌നം ആണ്. എന്നാൽ ചിലർക്ക് ഈ അവസ്ഥ ഗുരുതരമാകുകയും കാലുകളിൽ വലിയ മുറിവ് ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. വിണ്ടുകീറൽ ഒഴിവാക്കി കാലുകൾ മനോഹരമാക്കാൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
നമ്മുടെ ചർമ്മത്തിന് നിലനിൽക്കാൻ ഈർപ്പം ആവശ്യമാണ്. എന്നാൽ ശൈത്യകാലത്ത് ചർമ്മത്തിന് ഈർപ്പം നഷ്ടപ്പെടുന്നു. ഇത് ചർമ്മം വരളുന്നതിന് കാരണം ആകും. ഇതിന്റെ പരിണിതഫലമായിട്ടാണ് കാലുകളിൽ വിണ്ടുകീറൽ ഉണ്ടാകുന്നത്. ഇതൊഴിവാക്കാൻ ശൈത്യകാലത്ത് കാലുകൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. ഇത് കാലുകൾ വിണ്ടുകീറുന്നത് പ്രതിരോധിക്കുന്നു.
വീണ്ടുകീറൽ ഒഴിവാക്കാൻ കാലുകൾ ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്നത് നന്നായിരിക്കും. ചെറുചൂടുവെള്ളമാണ് ഇതിന് വേണ്ടത്. ഇതിൽ ഉപ്പു കലർത്തി കാലുകൾ 15 മിനിറ്റ് നേരം ഇതിൽ മുക്കിവയ്ക്കാം. ഇത് ചർമ്മം മൃദുവാകാൻ സഹായിക്കും. രാത്രി ഉറങ്ങുമ്പോൾ കാലുകളിൽ സോക്‌സ് ധരിച്ച് കിടക്കുന്നത് വിണ്ടുകീറൽ പ്രതിരോധിക്കാൻ സഹായിക്കും. ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും കാലുകൾ മൃദുവായി തന്നെ തുടരാൻ സഹായിക്കും. സാലിസിലിക് ആസിഡുകൾ അടങ്ങിയ ക്രീമുകൾ കാലുകളിൽ പുരട്ടുന്നതും ഗുണം ചെയ്യും. കാലുകളിൽ മുറിവോ വേദനയോ അനുഭവപ്പെടുകയാണ് എങ്കിൽ ഡോക്ടറെ കാണണം.
തണുപ്പ് കാലത്ത് പ്രത്യേക ഭക്ഷണക്രമം സൂക്ഷിക്കുന്നതും ഗുണം ചെയ്യും. വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണം വേണം കഴിക്കാൻ. കാരറ്റ്, ഇലക്കറികൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ കഴിക്കാം. തണുപ്പുകാലം ആണെന്ന് കരുതി വെള്ളം കുടിയ്ക്കുന്നത് കുറയ്ക്കരുത്. ധാരാളം വെള്ളം കുടിയ്ക്കണം.
Discussion about this post