പഴുത്തമാങ്ങയും പച്ച മാങ്ങയും ഒക്കെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും എല്ലാം മാമ്പഴം ഗുണകരമാണ്.
മാമ്പഴത്തില്‍ പോളിഫീനോളുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചില ക്യാൻസറുകൾക്കുള്ള സാദ്ധ്യത കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെറ്റമിൻ സി, എ, ഇ, കെ, ബി 6 എന്നിങ്ങനെ നിരവധി വെെറ്റമിനുകളുടെ കലവറ തന്നെയാണ് മാങ്ങ. ഇതിൽ പ്രോട്ടീൻ, ഫെെബർ, പൊട്ടാസ്യം, കോപ്പർ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.
പ്രമേഹത്തെ ഒരു പരിധിവരെ അകറ്റി നിർത്താൻ സഹായിക്കുന്ന ഫലമാണ് മാങ്ങ. മാങ്ങയെ പോലെ തന്നെ മാങ്ങയുടെ തൊലിയും നിരവധി ഗുണങ്ങൾ ഉള്ളതാണ്. എന്നാല്‍, സാധാരണ എല്ലാവരും ഇത് ചെത്തി കളയുക ആണ് ചെയ്യാറ്. തൊലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും അത് കളയില്ല.
മാങ്ങയുടെ തൊലിയില്‍ മാംഗിഫെറിൻ പോലുള്ള സംയുക്തങ്ങളുണ്ട്. അതുകൊണ്ട് തന്നെ, മാങ്ങയുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കിയ ചായയോ ഡിടോക്സ് വെള്ളമോ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
കൂടാതെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും മാങ്ങയുടെ തൊലി സഹായിക്കുന്നു. മാങ്ങയുടെ തൊലിയിലെ സത്ത് നല്ല ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. വായിലെ ബാക്ടീരിയയുടെ വളർച്ചയെ തടയാൻ സഹായിക്കുന്ന ആന്റിമെെക്രോബിയൽ ഗുണങ്ങളുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ തൊലിയിൽ അടങ്ങിയിരിക്കുന്നു.
Discussion about this post