പാലിയോ ആന്ത്രോപോളജി മേഖലയില്‍ ലോകത്തെ തന്നെ ഞെട്ടിക്കുന്ന കണ്ടെത്തൽ. സാധാരണയേക്കാള്‍ വലിയ തലയോട്ടികളുള്ള ഹോമോ ജുലുഎൻസിസ് എന്ന പുതിയ മനുഷ്യ വർഗ്ഗത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തല്‍ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ‘വലിയ തലയുള്ള ആളുകൾ’ എന്ന് വിളിക്കപ്പെടുന്ന ഇത്തരം മനുഷ്യര്‍ കിഴക്കൻ ഏഷ്യയിലെ ഹോമോ സാപ്പിയൻസിനൊപ്പം താമസിച്ചിരുന്നു എന്നാണ് ശാസ്ത്രലോകം കരുതുന്നത്.
200,000 വർഷങ്ങൾക്ക് മുമ്പുള്ള അവശിഷ്ട പാളികളിൽ നിന്ന് കണ്ടെത്തിയ ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ ആണ് ആനുപാതികമല്ലാത്ത വലിയ തലയോട്ടിയുള്ള മനുഷ്യര്‍ ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നത്.
ബ്രെയിൻകേസുകൾ ഹോമോ സാപിയൻസിനെക്കാൾ 30% വരെ വലുതായിരുന്നു എന്നാണ് ഈ ഫോസിലുകള്‍ പരിശോധിച്ചതിൽ നിന്നും സൂചിപ്പിക്കുന്നത്.
ഏകദേശം 300,000 വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ ഏഷ്യയിൽ ജീവിച്ചിരുന്ന ഹോമോ ജുല്യൂൻസിസ് , കാട്ടു കുതിരകളെ ചെറുസംഘങ്ങളായി വേട്ടയാടുകയും ഉപജീവനം നടത്തുകയും ചെയ്തിരുന്നു. 50,000 വർഷങ്ങൾക്ക് മുമ്പ് ആണ് ഇവര്‍ അപ്രത്യക്ഷമായത്. ഇതിന് മുമ്പ് അതിജീവനത്തിനായി കല്ലുപകരണങ്ങളും മൃഗത്തോൽ സംസ്കരിച്ചെടുക്കുകയും ചെയ്തിരുന്നു.
വലിയ തലയുള്ളവരുടെ ആവിർഭാവം മനുഷ്യൻ്റെ പരിണാമം, വൈവിധ്യം, കുടിയേറ്റ രീതികൾ എന്നിവയെക്കുറിച്ച് അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ആധുനിക മനുഷ്യരുടെ ജനിതക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ ഈ സംഘം ഒരു പ്രധാന പങ്ക് വഹിച്ചിരിക്കാമെന്ന് ചില ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.













Discussion about this post