നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവ് മൂല്യത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. 10 രൂപയുടെ 1000 നോട്ടുകൾ അച്ചടിക്കുന്നതിന് ഏകദേശം 960 രൂപ വരും. അതുപോലെ 100 രൂപ നോട്ടുകളുടെ വില 1,770 രൂപയാണ്. 200 രൂപയുടെ 1000 നോട്ടുകൾ നിർമ്മിക്കാൻ 2,370 രൂപയും 500 രൂപ നോട്ടുകൾക്ക് ഏകദേശം 2,290 രൂപയുമാണ് ചെലവ്. രസകരമെന്നു പറയട്ടെ, 2000 രൂപ നോട്ട് നിർത്തലാക്കുന്നതിന് മുമ്പ് ഇത് അച്ചടിക്കാൻ ഏകദേശം 4 രൂപ മാത്രമായിരുന്നു ചിലവ്.
ഒരൊറ്റ ക്ലിക്കിൽ പണമിടപാട് നടക്കുന്ന കാലമാണിത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്തും യുപിഐ ഐഡി മുഖേനെയും ഒരു രൂപ മുതൽക്ക് നമുക്ക് പണമിടപാട് നടത്താം. ഇത് ഇന്നത്തെ വിനിമയ രീതി, ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ചില്ലറത്തുട്ടുകൾ എണ്ണിപ്പെറുക്കി നോട്ടുകൾ മറിച്ചും തിരിച്ചും എണ്ണി സാധനങ്ങൾ വാങ്ങിയിരുന്ന കാലം ഉണ്ടായിരുന്നു. അന്ന് ഇഷ്ടം പോലെ നാണയങ്ങളും കണ്ടത് ഓർമ്മയില്ലേ.. ഇന്ന് പ്രചാരത്തിലുള്ള ഏറ്റവും ചെറിയ തുകയുടെ നാണയം ഒരു രൂപയുടേതാണ്. വിനിമയ നിരക്ക് കുറവാണെങ്കിലും ഇതുണ്ടാക്കാൻ നാണയത്തേക്കാൾ ചിലവ് വരുമത്രേ. വിചിത്രമായ കാര്യം അല്ലേ…
ഇന്ത്യയിൽ ഒരു രൂപ നാണയം അച്ചടിക്കുന്നതിനുള്ള ചെലവ് അതിന്റെ യഥാർത്ഥ മൂല്യത്തേക്കാൾ കൂടുതലാണ്. ഒരു രൂപ നാണയത്തിന്റെ ഉൽപ്പാദനച്ചെലവ് 1.11 രൂപയായിരുന്നു. ഉൽപ്പാദനച്ചെലവും മുഖവിലയും തമ്മിലുള്ള വ്യത്യാസം മറ്റ് ചില കറൻസികൾക്കുമുണ്ട്. 2 രൂപയുടെ നാണയം ഉണ്ടാക്കാൻ 1.28 രൂപയാണ് ചെലവ്. അതുപോലെ, 5 രൂപ നാണയത്തിന്റെ ഉത്പാദനച്ചെലവ് 3.69 രൂപയും 10 രൂപ നാണയത്തിന് 5.54 രൂപയുമാണ്., ഒരു വിവരാവകാശ ചോദ്യത്തിന് മറുപടിയായി, 2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകളാണിത്. 21.93 എംഎം വ്യാസവും 1.45 എംഎം കനവും 3.76 ഗ്രാം ഭാരവുമുള്ള ഒരു രൂപ നാണയം സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മുംബൈയിലെയും ഹൈദരാബാദിലെയും ഇന്ത്യൻ ഗവൺമെന്റ് മിന്റ് (കഏങ) ആണ് ഈ നാണയങ്ങൾ നിർമ്മിക്കുന്നത്.
ഇന്ത്യയിൽ, കറൻസി അച്ചടിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാരും റിസർവ് ബാങ്കും തമ്മിൽ വിഭജിച്ചിരിക്കുന്നു. നാണയങ്ങളും 1 രൂപ നോട്ടും ഇന്ത്യാ ഗവൺമെന്റ് പ്രത്യേകമായി അച്ചടിക്കുകയാണ് പതിവ്. അതുപോലെ 2 രൂപ മുതൽ 500 രൂപ വരെയുള്ള നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് അച്ചടിക്കുന്നത്. ആർബിഐ അച്ചടിച്ച 2000 രൂപ നോട്ടുകൾ ഇപ്പോൾ വ്യാപകമായി വിതരണം ചെയ്യുന്നില്ല.
Discussion about this post