ആലപ്പുഴ കളർക്കോട് വാഹനാപകടത്തിൽ അഞ്ചു മരണം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിച്ചാണ് അപകടം നടന്നത്. കാറിൽ പത്തുപേരുണ്ടായി എന്നാണ് വിവരം . വണ്ടാനം മെഡിക്കൽ കോളേജിലെ ആദ്യ വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്.
വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കോഴിക്കോട്, കണ്ണൂർ, ചേർത്തല, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിക്കുന്നത്. പ്രതികൂല കാലാവസ്ഥയാകാം അപകടത്തിന് കാരണമെന്നും ദൃക്സാക്ഷികൾ പറയുന്നു.
Discussion about this post