ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ തങ്ങൾക്കുള്ള അതൃപ്തി പരസ്യമാക്കി സി.പി.ഐ. സഖ്യത്തിൽ ഒത്തൊരുമയും പരസ്പര ബഹുമാനവുമില്ലെന്നും. മുന്നണി മര്യാദ കാണിക്കണമെന്നും ഡി രാജ വ്യക്തമാക്കി. അതൃപ്തി കോൺഗ്രസിനെ അറിയിച്ചുവെന്നും സി പി ഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. ചെറു കക്ഷികളെ കോൺഗ്രസ് ബഹുമാനിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ ഭാഗമാക്കുന്നില്ലെന്നും ഡി രാജ തുറന്നടിച്ചു.
ഇടത് പാർട്ടികളെ വേണ്ടവിധത്തിൽ ഉൾക്കൊണ്ടിരുന്നെങ്കിൽ ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വരില്ലായിരുന്നു. കോൺഗ്രസ് കാര്യമായ ആത്മപരിശോധന നടത്തണമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി വ്യക്തമാക്കി. നാല് ദിവസമായി ഡൽഹിയിൽ ചേർന്ന സി.പി.ഐ നേതൃയോഗങ്ങൾക്ക് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിലാണ് പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ വിമർശനം ഉന്നയിച്ചിട്ടുള്ളത്. വായനാടിൽ രാഹുൽ ഗാന്ധിക്കെതിരെ ഡി രാജയുടെ ഭാര്യ ആനി രാജ തന്നെ മത്സരിച്ചിരുന്നു
Discussion about this post