പാലക്കാട്: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയും കൂട്ടാളിയും അറസ്റ്റിൽ. കൊപ്പം മണ്ണേങ്കോട് സ്വദേശി അഷറഫ് അലി, കുന്നമംഗലം സ്വദേശിനി റിജിന ലക്ഷ്മി എന്നിവരാണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്.
പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ടതോടെ പോലീസ് വിശദമായി പപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇരുവരില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തത്. എം ഡി എം എ ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു. എന്നാൽ മാർഗ്ഗമധ്യേ ഇരുവരും ഷൊർണൂരിൽ ട്രെയിൻ ഇറങ്ങുകയായിരുന്നു.
യുവതിയോടൊപ്പം പിടിയിലായ അഷറഫ് അലിക്ക് മലപ്പുറം മഞ്ചേരി, കോഴിക്കോട് കുന്നമംഗലം, കോയമ്പത്തൂർ ഗോമംഗലം സ്റ്റേഷനുകളിൽ കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശപ്രകാരം നർകോട്ടിക്സെൽ ഡിവൈഎസ്പി പി.അബ്ദുൽ മുനീർ, ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഇൻസ്പെക്ടർ വി. രവികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Discussion about this post