സിനിമയിലും സീരിയലിലും ഒക്കെയായി വർഷങ്ങളായി
അഭിനയ രംഗത്തുള്ള നടിയാണ് തെസ്‌നി ഖാൻ. ചെറിയ വേഷങ്ങളിലൂടെ കരിയറിലെത്തിയ തെസ്‌നി ഖാൻ ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴി കരിയറിൽ തനിക്ക് നഷ്ടമായ അവസരത്തെക്കുറിച്ച് തെസ്നി ഖാൻ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്.
മൂന്നാം പക്കം എന്ന സിനിമയില്‍ തനിക്ക് നഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ചാണ് തെസ്നി ഖാൻ മനസ്സ് തുറന്നത്. ഇപ്പോഴും തനിക്ക് അത് ആലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നുമെന്ന് താരം പറയുന്നു. നാഗർകോവിലിൽ വച്ച് ഷൂട്ടിംഗ് തുടങ്ങാൻ പോകുന്നു. മമ്മിക്ക് താന്‍ അഭിനയിക്കുന്നതിൽ ഭയങ്കര താൽപര്യമായിരുന്നു. മമ്മി തനിക്ക് പട്ടുസാരി മുറിച്ച് സ്കേർട്ടും ബ്ലൗസും തയ്ച്ചു. പൂജയ്ക്ക് നിന്നു. പൂജ കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി. മോളെ സമയമാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു.
അന്നൊക്കെ ഒന്നോ രണ്ടോ സീന്‍ ആയാലും സെറ്റില്‍ തന്നെ താമസിക്കണം. എന്നാല്‍, നാല് ദിവസം താന്‍ അവിടെ നിന്നിട്ടും ആരും വന്നു വിളിച്ചില്ല.
പിന്നീട്, പദ്‌മരാജനോട് താൻ നേരിട്ട് പോയി ഇതേക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തെ അങ്കിൾ എന്നാണ് താന്‍ വിളിച്ചിരുന്നത്. എന്താണങ്കിളേ എന്റെ റോൾ എടുക്കാത്തതെന്ന് ചോദിച്ചു. നാളെ നോക്കാലോ എന്നാണ് അദ്ദേഹം അപ്പോൾ പറഞ്ഞത് എന്നും തെസ്നി ഖാൻ പറയുന്നു.
സെക്കന്റ് ഹീറോയിനായി ആയിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നത്
എന്നാൽ ഷോട്ട് ചെയ്യാൻ ചെന്ന തനിക്ക് ഞാൻ ചെയ്യാനിരുന്ന റോൾ അല്ല തന്നത്. പകരം നായിക കീർത്തി സിംഗിന്റെ സുഹൃത്തിന്റെ
റോള്‍ നല്‍കി. റോൾ മാറിയെന്ന് പറഞ്ഞപ്പോള്‍ പദ്‌മരാജൻ തന്നെ വിളിച്ച് റോളിൽ മാറ്റമുണ്ട്, മോൾക്ക് പറഞ്ഞ തുക തരുമെന്ന് പറഞ്ഞു. ആ റോൾ വേറൊരു കുട്ടി ചെയ്യുകയാണ്, മോൾ മിടുക്കിയാണ് ഇഷ്‌ടം പോലെ സിനിമകൾ ഇനിയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ആ റോൾ ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ.
വൈശാലിയിൽ ഒരു വേഷം ചെയ്ത പെൺകുട്ടിയെ മൂന്നാം പക്കത്തിലേക്ക് ഭരതൻ സർ റെക്കമന്റ്റ് ചെയ്തു. അത് കൊണ്ടാണ് തനിക്ക് അവസരം നഷ്ടമായത് എന്നും തെസ്നി ഖാൻ കൂട്ടിച്ചേര്‍ത്തു.













Discussion about this post