ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന് നേരെ ഭീകരാക്രമണ ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി.
ഉത്തർ പ്രദേശ് ടൂറിസത്തിന്റെ റീജണൽ ഓഫീസിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതോടെ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി താജ്മഹലിനുള്ളിലും പരിസരത്തും പരിശോധന നടത്തി. ഇതിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
നിലവിൽ പ്രദേശത്ത് പരിശോധന നടന്നുവരികയാണ്. എന്നാൽ ആരാണ് വ്യാജ ഭീഷണി സന്ദേശത്തിന്റെ പിറകിലെന്ന് വ്യക്തമല്ല. ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണം ആണ് പുരോഗമിക്കുന്നത്.
Discussion about this post