എറണാകുളം : തായ്‌ലൻഡിൽ നിന്നും അപൂർവയിനം കിളികളെ കടത്തിയ രണ്ടുപേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്.
14 പക്ഷികളെയാണ് തിരുവനന്തപുരം സ്വദേശികൾ തായ്‌ലൻഡിൽ നിന്നും കടത്തിയിരുന്നത്. അപൂർവയിനത്തിൽപ്പെട്ട വേഴാമ്പലുകൾ പോലും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി തായ് എയർവേസിന്‍റെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.
25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലവരുന്ന പക്ഷികളെയാണ് പ്രതികൾ താലൻഡിൽ നിന്നും കൊണ്ടുവന്നിരുന്നത്. പിടിച്ചെടുത്ത പക്ഷികളെ തായ്‌ലന്റിലേക്ക് തന്നെ തിരിച്ചയച്ചു. തായ്ലൻഡിലെ അനിമൽ ക്വാറന്‍റൈന്‍ അതോറിറ്റി അധികൃതർ പക്ഷികളെ ഏറ്റുവാങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം17വരെ റിമാൻ്റ് ചെയ്തു.
Discussion about this post