ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ഫിൻഞ്ചാൽ ചുഴലിക്കാറ്റിനെ നേരിടാൻ തമിഴ്നാട് സർക്കാർ ഒന്നും ചെയ്തില്ലെന്ന് വിജയ് കുറ്റപ്പെടുത്തി. വോട്ടുചെയ്ത ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു?
ജനങ്ങൾക്ക് പ്രാഥമിക സുരക്ഷ പോലും ഒരുക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതബാധിതരെ കണ്ട് ഫോട്ടോ എടുത്താൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമോ. ധനസഹായം നൽകി സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. എതിർക്കുന്നവർക്ക് എല്ലാം കാവി നിറം നൽകിയാൽ ജനങ്ങളെന്നും കൂടെ നിൽക്കുമെന്ന് കരുതരുതെന്നും വിജയ് പറഞ്ഞു.
ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ച് പ്രളയ സഹായം കൈമാറിയിരുന്നു. മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ ടിവികെ അംഗങ്ങൾ പങ്കുചേർന്നിരുന്നു.
Discussion about this post