കോട്ടയം : അച്ചടക്കലംഘനത്തിന്റെപേരില്‍ എടത്വ സെയ്ന്റ് അലോഷ്യസ് കോളേജില്‍നിന്ന് പുറത്താക്കിയ എസ്.എഫ്.ഐ. നേതാവിന് ബി.എസ്സി. ബിരുദകോഴ്‌സിന്റെ അഞ്ചും ആറും സെമസ്റ്ററിന്റെ ഇന്റേണല്‍ പരീക്ഷ നടത്താനും പ്രോജക്ട് വൈവയ്ക്ക് അവസരം നല്‍കാനും എം.ജി. വൈസ് ചാന്‍സലറുടെ ഉത്തരവ്. അതേസമയം സര്‍വകലാശാല നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പ്രിന്‍സിപ്പലിന്റെ നിയമനാംഗീകാരം പിൻവലിക്കുമെന്ന് ഭീഷണി കത്തും യൂണിവേഴ്സിറ്റി കോളേജ് മാനേജര്‍ക്ക് കൈമാറി.
സെയ്ന്റ് അലോഷ്യസ് കോളേജിലെ ബി.എസ്സി. മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ.നേതാവ് ശ്രീജിത്ത് സുഭാഷിനെയാണ്, അച്ചടക്കലംഘനത്തിന്റെപേരില്‍ 2023 ഒക്ടോബറില്‍ നിര്‍ബന്ധിത ടി.സി. നല്‍കി കോളേജില്‍നിന്ന് പുറത്താക്കിയത്. ഇയാളെ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പരീക്ഷയെഴുതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ വി.സി.ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്‌മെന്റും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Discussion about this post