ബംഗളൂരു: തെലുങ്ക് നടൻ നാഗചെെതന്യയുടെയും നടി ശോഭിത ധുലീപാലയുടെയും വിവാഹ ചിത്രങ്ങൾ പുറത്ത്. നടനും വരന്റെ പിതാവുമായ നാഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മണ്ഡപത്തിൽ സ്വർണനിറത്തിലുള്ള പാട്ടുസാരി ധരിച്ച് ഇരിക്കുന്ന ശോഭിതയുടെയും പരമ്പരാഗത വിവാഹവസ്ത്രം ധരിച്ചിരിക്കുന്ന നാഗചെെതന്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
ചിത്രങ്ങൾക്കൊപ്പം മരുമകളെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് നാഗാർജുന കുറിപ്പും പങ്കുവച്ചിട്ടുണ്ട്. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹെെദരാബാദിലെ അന്ന പൂർണ സ്റ്റുഡിയോയിൽ രാത്രി 8.15നായിരുന്നു നാഗചെെതന്യയും ശോഭിതയും വിവാഹിതരായത്.
‘ശോഭിതയും നാഗ ചെെതന്യയും ഒരുമിച്ച് ഒരു പുതിയ ജീവിതം തുടങ്ങുന്നത് കാണുന്നത് എനിക്ക് വളരെ സ്പെഷ്യലും വെെകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട മകന് അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം. ഇതിനകം തന്നെ ഞങ്ങളുടെ ജീവിതത്തിൽ നീ ഒരുപാട് സന്തോഷം കൊണ്ടുവന്നു. ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി’ എന്നാണ് നാഗാർജുന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Discussion about this post