മഴക്കാലത്ത് വാഹനം ഓടിയ്ക്കുക എന്നത് ഏറെ പ്രയാസകരമാണ്. മഴത്തുള്ളികൾ നമ്മുടെ കാഴ്ച മറയ്ക്കുന്നു എന്നതാണ് ഇതിന് കാരണം. മഴക്കാലത്ത് ഏറ്റവും കൂടുതൽ റോഡ് അപകടം ഉണ്ടാകാൻ കാരണവും ഇതാണ്. ഗ്ലാസിലേക്ക് ശക്തിയായി അടിയ്ക്കുന്ന വെള്ളത്തുള്ളികൾ കാരണം നമുക്ക് റോഡും മുൻ ഭാഗത്തെ വാഹനങ്ങളും കാണാൻ സാധിക്കാതെ വരുന്നു. ഇത് അപകടത്തിന് കാരണം ആകുന്നു.
ഇരുചക്ര വാഹന യാത്രികർ മുതൽ ലോറി ഡ്രൈവർമാർ വരെ മഴയത്ത് വാഹനം ഓടിക്കുമ്പോൾ പ്രയാസം നേരിടാറുണ്ട്. വൈപ്പറുകൾ പ്രവർത്തിപ്പിക്കുമ്പോഴും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ശക്തമായ മഴയിൽ. ചെറിയ മഴയിൽ മാത്രമേ വൈപ്പറുകൾക്ക് നമ്മെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. മഴക്കാലത്ത് ഈ പ്രശ്‌നം മറികടക്കാൻ പലരും വിപണിയിൽ ലഭ്യമായ ചില ലിക്വിഡുകളെ ആണ് ആശ്രയിക്കാറുള്ളത്. എന്നാൽ ചിലവേറിയ ഇത്തരം ലിക്വിഡുകൾ മഴക്കാലത്ത് തുടർച്ചയായി ഉപയോഗിക്കുക ഒട്ടും പ്രായോഗികം അല്ല. അതുകൊണ്ട് ഉരുളക്കിഴങ്ങുകൊണ്ട് ഒരു സൂത്രം ചെയ്ത് നോക്കാം.
ഒരു ഉരുളക്കിഴങ്ങിന്റെ കഷ്ണം മാത്രം ഇതിനായി മതിയാകും. ഒരു കഷ്ണം ഉരുളക്കിഴങ്ങ് എടുക്ക് മുൻഭാഗത്തെ ഗ്ലാസിൽ നന്നായി തേച്ച് പിടിപ്പിയ്ക്കുക. ശേഷം മഴയത്ത് വണ്ടിയുമായി പുറത്ത് പോകാം. ഉരുളക്കിഴങ്ങ് തേച്ച ഭാഗത്ത് വെള്ളം പറ്റിപ്പിടിയ്ക്കില്ലെന്നാണ് പറയപ്പെടുന്നത്.
Discussion about this post