തിരുവനന്തപുരം: റോഡിന്റെ നടുവിൽ സ്റ്റേജ് കെട്ടി സിപിഎം . ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് സിപിഎം നടുറോഡിൽ സ്‌റ്റേജ് കെട്ടിയിരിക്കുന്നത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയുടെ മുന്നിലാണ് റോഡിന്റെ ഒരുഭാഗത്ത് സിപിഎമ്മിന്റെ ‘സ്റ്റേജ് ഷോ . ഗതാഗതം പൂർണമായി തടഞ്ഞ് ആളുകളെ പെരുവഴിയിലാക്കിയാണ് സ്‌റ്റേജ് കെട്ടിയിരിക്കുന്നത്.
സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇതിനായി രണ്ടുവരി പാതയായ റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒറ്റവരിയിലൂടെയാണ് കടത്തി വിടുന്നത്. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായതിനാൽ എന്തും ചെയ്യാമെന്നാണോ എന്നാണ് ജനം ചോദിക്കുന്നത്. ഇന്നലെ മുതൽ തന്നെ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിർമ്മാണം തുടങ്ങിയിരുന്നതായും നാട്ടുകാർ പറയുന്നു.
Discussion about this post