എറണാകുളം : കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം നടന്നത്.
അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരെയാണ് എറണാകുളം പോലീസ് കേസെടുത്തിരിക്കുന്നത്. ട്രെയിൻ യാത്രയ്ക്കിടെ ഇയാൾ കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചതോടെ ഇയാൾ പോലീസ് ആണെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു.
ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തിയപ്പോഴാണ് യുവതി പോലീസിൽ പരാതി നൽകിയത്. ട്രെയിനിൽ യുവതിയോടൊപ്പം ഉണ്ടായിരുന്ന സഹയാത്രികർ ഇയാളുടെ ചിത്രങ്ങൾ പകർത്തിയിരുന്നത് പോലീസ് അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീം ആണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post