മുംബൈ : ഐശ്വര്യ റായിയും അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം തകർച്ചയിൽ ആണെന്നും ഇരുവരും വിവാഹമോചനത്തിന് ശ്രമിക്കുന്നുണ്ട് എന്നും ഏറെ നാളായി പടർന്നിരുന്ന അഭ്യൂഹമായിരുന്നു. അനന്ത് അംബാനിയുടെ വിവാഹത്തിന് താര ദമ്പതികൾ ഒന്നിച്ചല്ല എത്തിയത് എന്നുള്ളതായിരുന്നു ഇതിന് പ്രധാന കാരണമായിരുന്നത്. എന്നാൽ ഇപ്പോൾ വിവാഹമോചന അഭ്യൂഹങ്ങൾക്ക് എല്ലാം തന്നെ വിരമമായിരിക്കുകയാണ്.
ഐശ്വര്യയും അഭിഷേകും ഒന്നിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഐശ്വര്യയുടെ അമ്മ ബ്രിന്ദ്യാ റായിയും ഈ ദമ്പതികൾക്ക് ഒപ്പം ഉണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
നടി ആയിഷ ജുൽക്ക ആണ് തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ആദ്യമായി ഈ ചിത്രങ്ങൾ പങ്കിട്ടത്. ഐശ്വര്യക്കും അഭിഷേകിനും ഒപ്പം ആയിഷ എടുത്ത സെൽഫി ആയിരുന്നു അവർ പങ്കുവെച്ചിരുന്നത്. വൈകാതെ തന്നെ ചലച്ചിത്ര നിർമ്മാതാവ് അനു രഞ്ജനും ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചു. ഐശ്വര്യയും അഭിഷേകും വിവാഹമോചിതരാകുന്നില്ല എന്നുള്ള വാർത്ത പുറത്തുവന്നതോടെ വലിയ ആശ്വാസത്തിലാണ് താരങ്ങളുടെ ആരാധകർ.
Discussion about this post