സാധാരണ വീടുകളില്‍ കുളിക്കാന്‍ മുതൽ സ്പാ പോലുള്ള സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ചർമ്മസംരക്ഷണ രഹസ്യങ്ങളില്‍ വരെ ഉപയോഗിക്കുന്ന ഒന്നാണ് എസന്‍ഷ്യല്‍ ഓയില്‍. പ്രകൃതിയുടെ സുഗന്ധമുള്ള സമ്മാനമാണ് ഇത്. നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ചർമ്മത്തെ പോഷിപ്പിക്കാനും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വേദനയും സമ്മർദ്ദവും ഒഴിവാക്കാനും എല്ലാം ഇത് നല്ലതാണ്.
എന്നാല്‍, കൊതുകുകളെ അകറ്റി നിർത്താനുള്ള പ്രകൃതിദത്ത മാർഗമെന്ന നിലയിൽ പലരും ഈ എസന്‍ഷ്യല്‍ ഓയില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ.. എങ്കിൽ അത് സത്യമാണ് .
കൊതുക് പ്രതിരോധത്തിൻ്റെ കാര്യം വരുമ്പോൾ, സ്പ്രേകൾ, കോയിലുകൾ അല്ലെങ്കിൽ കൊതുക് അകറ്റുന്ന ക്രീമുകൾ പോലുള്ള ഉൽപ്പന്നങ്ങളെക്കുറിച്ച് ആണ് നിങ്ങൾ ആദ്യം ചിന്തിക്കുക. എന്നാല്‍ അവയെക്കാള്‍ ഏറ്റവും നല്ല പ്രതിവിധിയാണ് എസന്‍ഷ്യല്‍ ഓയില്‍.
ഈ ആരോമാറ്റിക് സംയുക്തങ്ങൾ കൊതുകുകള്‍ക്ക് എതിരെയുള്ള സ്വാഭാവിക പ്രതിരോധമായി പ്രവർത്തിക്കുകയും അവയുടെ സെൻസറി സിഗ്നലുകളെ തടസ്സപ്പെടുത്തുകയും മനുഷ്യനെ കണ്ടെത്തുന്നത് അവയ്ക്ക് കഴിയാതെ വരികയും ചെയ്യുന്നു.
എസന്‍ഷ്യല്‍ ഓയിലിന്റ സുഗന്ധ ഗുണങ്ങൾ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല, കൊതുകുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. കെമിക്കൽ അടങ്ങിയ റിപ്പല്ലൻ്റുകളിൽ നിന്ന് വ്യത്യസ്തമായി, എസന്‍ഷ്യല്‍ ഓയില്‍ സുരക്ഷിതവും ചർമ്മ സൗഹൃദവുംമായ ഒരു പ്രകൃതിദത്ത ബദൽ ആണ്.
സിട്രോനെല്ല എസന്‍ഷ്യല്‍ ഓയില്‍ സാധാരണയായി കൊതുക് അകറ്റാൻ ഉപയോഗിക്കുന്നു. ഇത് ചെറുനാരങ്ങയിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്. അതിൻ്റെ സിട്രസ് സുഗന്ധം കൊതുകുകളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇതോടെ മനുഷ്യനെ കണ്ടെത്തുന്നത് കൊതുകിന് ഏറെ പ്രയാസകരമായ കാര്യമായി മാറ്റുന്നു. കൊതുക് അകറ്റുന്ന ക്രീമുകളിലും സ്പ്രേകളിലും ഇത് ചേര്‍ക്കുന്നുണ്ട്.
ടീ ട്രീ, ലാവെൻഡർ തുടങ്ങിയ എസന്‍ഷ്യല്‍ ഓയിലുകൾക്ക് കൊതുക് കടി ശമിപ്പിക്കാനും സുഖപ്പെടുത്താനും സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ടീ ട്രീ ഓയിലിന് ചൊറിച്ചിൽ, നീർവീക്കം, ചുവപ്പ് എന്നിവ കുറയ്ക്കാൻ കഴിയും, അതേസമയം ലാവെൻഡർ ഓയിൽ പ്രകോപിതരായ ചർമ്മത്തെ ശാന്തമാക്കുന്ന ഫലത്തിന് പേരുകേട്ടതാണ്.
എന്നാല്‍, ഇത്തരം എണ്ണകള്‍ ശരീരത്തിൽ നേരിട്ട് പ്രയോഗിക്കരുത്. ഇവയുടെ ഒന്നോ രണ്ടോ തുള്ളി എടുത്ത് വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ എന്നിവയുമായി കലര്‍ത്തി വേണം ശരീരത്തിൽ പുരട്ടാന്‍.
Discussion about this post