തമിഴ്‌നാട്ടിലെ ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം പച്ചക്കറികൾ എത്തുന്നില്ല. ഇതോടെ കൊല്ലം ജില്ലയിൽ പച്ചക്കറികൾക്ക് വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വില വർദ്ധിക്കുന്നത്.
വെളുത്തുള്ളിക്ക് 400 മുകളിലാണ് വില . അതും ഹോൾസെയിലാണ് ഈ വില. ചില്ലറ വിലയിൽ 420 ന് നടുത്താണ് വില . മുരിങ്ങയുടെ വില 250 രൂപയുമാണ്. മണ്ഡല മാസം ആയത് കൊണ്ടും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. ശബരി മല സീസൺ ആയത് കൊണ്ട് തന്നെ നിരവധി പേരാണ് പച്ചക്കറികൾ വാങ്ങാൻ എത്തുന്നത്. ചേന ചേമ്പ് കാച്ചിൽ എന്നിവയുടെ ചില്ലറ വിൽപ്പന വിലയും നൂറുകടന്നു എന്നാണ് വിവരം.
ഈ ഒരാഴചയ്ക്കിടെയാണ് പച്ചക്കറിക്ക് ഇത്രയും വില വർദ്ധിക്കുന്നത്.
പച്ചക്കറി വില കിലോയ്ക്ക്
വെളുത്തുള്ളി 400 -420
മുരിങ്ങയ്ക്ക 250 – 270
ഇഞ്ചി 120 -140
ബീൻസ് 95 -110
ക്യാരറ്റ് 80- 100
ചേന 60 -80
പച്ചമുളക് 40- 55
അമരയ്ക്ക 50- 70
സവാള 60 -80
കൊച്ചുള്ളി 60 -80
തക്കാളി 50
കാബേജ് 55- 70
ബീറ്റ്‌റൂട്ട് 55 -70
വെണ്ടയ്ക്ക 30- 50
പച്ചക്കായ 40 -55
പാവയ്ക്ക 50- 65
Discussion about this post