25,000 വര്‍ഷത്തിനിടെ പതിച്ച രണ്ട് കൂറ്റന്‍ ഛിന്നഗ്രഹങ്ങളെ കുറിച്ച് വെളിച്ചം വീശുന്ന പുതിയ പഠനം. ഇന്നത്തെ റഷ്യയുടെ ഭാഗത്തും അമേരിക്കയുടെ കിഴക്കന്‍ തീരത്തും പതിച്ച ഛിന്നഗ്രഹങ്ങളെ കുറിച്ചാണ് പഠനം നടന്നിരിക്കുന്നത്. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളൊന്നും സൃഷ്ടിച്ചില്ല എന്നാണ് പഠനത്തിൽ വിലയിരുത്തുന്നത്.
കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഭൂമിയുടെ മാറ്റങ്ങള്‍ക്ക് ഛിന്നഗ്രഹങ്ങള്‍ ആണ് കാരണം എന്നായിരുന്നു ഇതുവരെയുള്ള ശാസ്ത്ര ലോകത്തിന്റെ അനുമാനം. എന്നാല്‍ എന്ന മുന്‍ അനുമാനം തെറ്റിക്കുകയാണ് പുതിയ കണ്ടെത്തല്‍.
ഇരുപത്തിയയ്യായിരം വര്‍ഷത്തിനിടെ രണ്ട് പടുകൂറ്റന്‍ ഛിന്നഗ്രഹങ്ങളാണ് ഭൂമിയില്‍ പതിച്ചത്. ഇവയില്‍ ആദ്യം പതിച്ച ഛിന്നഗ്രഹം ഇന്നത്തെ റഷ്യയില്‍ 60 മൈല്‍ വ്യാസമുള്ള വലിയ ഗര്‍ത്തത്തിന് കാരണമായി. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ചെസാപീക്ക് ബേയില്‍ 36 മില്യണ്‍ വര്‍ഷം മുമ്പായിരുന്നു രണ്ടാമത്തെ ഛിന്നഗ്രഹം പതിച്ചത്.
ഭൂമിയില്‍ ഛിന്നഗ്രഹം പതിച്ച് സൃഷ്ടിക്കപ്പെട്ട ഏറ്റവും ഭീമാകാരമായ ഗര്‍ത്തങ്ങളില്‍ രണ്ടെണ്ണമാണ് ഇവയെങ്കിലും ഈ കൂട്ടിയിടി പിന്നീടുള്ള 150,000 വര്‍ഷങ്ങളില്‍ ഭൂമിയില്‍ വലിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമായില്ല എന്ന് കമ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വിയോണ്‍മെന്‍റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചെസാപീക്ക് ബേയിലെ കടല്‍ത്തട്ടില്‍ ഛിന്നഗ്രഹം പതിച്ചുണ്ടായ ഗര്‍ത്തത്തില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനങ്ങളിലേക്കെത്തിയത്.
Discussion about this post