ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ബഹവൽപൂരിൽ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് പാക്കിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട് ഇന്ത്യ. റിപ്പോർട്ട് കൃത്യമാണെങ്കിൽ, തീവ്രവാദ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പാക്കിസ്ഥാൻ്റെ ഇരട്ടത്താപ്പ് ഇത് വെളിപ്പെടുത്തുന്നുണ്ടെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
“അദ്ദേഹത്തിനെതിരെ (അസ്ഹർ) ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ലോകമാകെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള മസൂദ് അസ്ഹർ രാജ്യത്ത് ഇല്ലെന്നാണ് പാകിസ്താൻ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന തെളിവ് പാകിസ്താന് വലിയ തിരിച്ചടിയാകും. ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സ് അടക്കമുള്ളവർ ഈയടുത്ത കാലത്താണ് പാകിസ്താനെ ബ്ലാക്ക് ലിസ്റ്റിൽ നിന്നും മാറ്റിയത്.
പാകിസ്താനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുവാൻ കാര്യമായി പ്രവർത്തിച്ചത് ഇന്ത്യയാണ്. ഇപ്പോൾ വീണു കിട്ടിയിരിക്കുന്ന ഈ തെളിവ് ഇന്ത്യ കാര്യമായി തന്നെ ഉപയോഗിക്കും എന്ന് ഉറപ്പാണ്.
Discussion about this post