മുംബൈ: ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നു എന്ന അഭ്യൂഹം വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് ആറ് മാസത്തിലേറെയായി. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് താരങ്ങളോ അവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല..എങ്കിലും അടുത്തിടെ പുറത്ത് വന്നത് ഇരുവരുടെയും ചിത്രങ്ങളും മറ്റും ഈ അഭ്യൂഹങ്ങള്‍ക്ക് ചൂട് കൂട്ടുന്ന തരത്തിലുള്ളതായിരുന്നു.
എന്നാല്‍ ബോളിവുഡിനെ ഞെട്ടിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം എന്നോണം വളരെക്കാലത്തിന് ശേഷം ഐശ്വര്യയും അഭിഷേകും ഒരു പൊതുവേദിയില്‍ ഒന്നിച്ച് പങ്കെടുത്തിരിക്കുകയാണ്. മുംബൈയിലെ ഒരു ആഡംബര വിവാഹ ആഘോഷത്തിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. പരിപാടിക്കിടെ ഉള്ള ഇരുവരുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ഇവരുടെ ഒന്നിച്ചുള്ള ഈ പ്രത്യക്ഷപ്പെടല്‍ വിവാഹമോചന കിംവദന്തികൾ താല്‍ക്കാലികമായി ശമിപ്പിച്ചേക്കും എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ കരുതുന്നത്. ആതിഥേയർക്കും മറ്റ് അതിഥികൾക്കുമൊപ്പം മനോഹരമായി പോസ് ചെയ്യുന്ന താര ദമ്പതികളെ ചിത്രങ്ങളില്‍ കാണാം. എന്നാല്‍ ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. കറുപ്പും ഗോള്‍ഡന്‍ കളര്‍ ലൈനിംഗും ഉള്ള വേഷങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
അതിനിടെ രണ്ട് പേരും വൈകാതെ ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഒന്നിച്ച് എത്തുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിച്ച് എത്തുന്നത്. ഈ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് സിനിമ ലോകം.
Discussion about this post