എറണാകുളം: കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ. കോവിഡ് കാലത്ത് ജോലി നഷ്ടമായതുകൊണ്ടാണ് വായ്പ മുടങ്ങാൻ കാരണമായതെന്നാണ് പ്രതികളുടെ വിശദീകരണം. തങ്ങൾക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികൾ വ്യക്തമാക്കി.
വായ്പാ തിരിച്ചടവിൽ ഇളവ് ആവശ്യപ്പെടാനും കൂടുതൽ സമയം ചോദിക്കാനും പ്രതികൾ ശ്രമം നടത്തിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരിൽ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പോലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നും ഇവര്‍ അറിയിച്ചു.
ഗൾഫ് ബാങ്ക് കുവൈറ്റിലെ ആയിരക്കണക്കിന് കോടികള്‍ കബളിപ്പിച്ച 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം. ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ കേരളത്തിൽ 12 കേസുകൾ ആണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറുപത് ലക്ഷം മുതൽ 2 കോടി രൂപ വരെയാണ് ഇവരോരുത്തരും കുവൈറ്റിലെ സാലറി സർട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്.
എന്നാല്‍, പിന്നീട് ബാങ്കിനെ കബളിപ്പിച്ച് കടന്നു ഇവരെല്ലാം മുങ്ങുകയായിരുന്നു. ഭൂരിഭാഗം പേരും അമേരിക, കാനഡ, ബ്രിട്ടൻ, അയർലൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങിലേക്ക് ആണ് കുടിയേറിരിക്കുന്നത്.
Discussion about this post