കൊൽക്കത്ത: ഇൻഡി സഖ്യത്തെ കുറിച്ചുള്ള തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മമത ബാനർജി. സഖ്യത്തിൻ്റെ നേതൃത്വത്തിലും ഏകോപനത്തിലും മമതാ ബാനർജി നിരാശ പ്രകടിപ്പിച്ചു, കൂടാതെ സഖ്യത്തിന്റെ നേതൃത്വത്തെ കുറിച്ചും തന്റെ താല്പര്യമില്ലായ്മ അവർ വ്യക്തമാക്കി. അതേസമയം മമതാ ബാനർജിയുടെ പരാമർശം സഖ്യത്തിനുള്ളിൽ വലിയ വിവാദത്തിന് തന്നെയാണ് തിരി കൊളുത്തിയത്.
ഞാൻ ആണ് ഇൻഡി സഖ്യം രൂപീകരിച്ചത്. ഇപ്പോൾ അത് കൈകാര്യം ചെയ്യേണ്ടത് മുന്നണിയെ നയിക്കുന്നവരാണ്. അവർക്ക് ഇത് നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും? എല്ലാവരേയും ഒപ്പം കൊണ്ടുപോകണമെന്ന് ഞാൻ പറയും, ബാനർജി പറഞ്ഞു.
എന്നാൽ എന്ത് കൊണ്ടാണ് നിങ്ങൾ സഖ്യത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കാത്തതെന്ന് ചോദിച്ചപ്പോൾ, “അവസരം ലഭിച്ചാൽ അത് ചെയ്യും എന്നും മമത ബാനർജി തുറന്നടിച്ചു. അതെ സമയം തനിക്ക് പശ്ചിമ ബംഗാളിന് പുറത്തേക്ക് പോകാൻ താൽപ്പര്യമില്ലെന്നും മമത പറഞ്ഞു. ഞാൻ ആ ഉത്തരവാദിത്വം എടുക്കുന്നുണ്ടെങ്കിൽ ഞാൻ ബംഗാളിൽ നിന്ന് സഖ്യം നിയന്ത്രിക്കും. മമത പറഞ്ഞു.
Discussion about this post