ജയ്പൂർ : ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃകയിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ. രാജസ്ഥാനിലെ ഭജൻ ലാൽ ശർമ്മ സർക്കാർ കഴിഞ്ഞയാഴ്ച മതപരിവർത്തന ബിൽ അവതരിപ്പിക്കുകയും മന്ത്രിസഭ ഇതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം ബിൽ പാസാക്കുമെന്ന് രാജസ്ഥാൻ സർക്കാർ അറിയിച്ചു.
രാജസ്ഥാന്റെ മതപരിവർത്തന നിരോധന ബിൽ മന്ത്രിസഭയിൽ ചർച്ച ചെയ്യുന്നതിന് തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. പുതിയ ബിൽ പ്രകാരം ആരെങ്കിലും സ്വന്തം തീരുമാനപ്രകാരം ആണെങ്കിലും മതം മാറണമെങ്കിൽ ഒരു മാസം മുമ്പ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. തുടർന്ന് ജില്ലാ കളക്ടർ ആയിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഉത്തർപ്രദേശിലും ഇതേ രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.
ഈ വർഷം ജൂലായിൽ ആണ് മതപരിവർത്തന നിരോധന ബിൽ ഉത്തർപ്രദേശ് നിയമസഭ പാസാക്കിയിരുന്നത്. നിയമവിരുദ്ധമായി മതം മാറ്റിയാൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്തുന്നതാണ് ഉത്തർപ്രദേശിന്റെ മതപരിവർത്തന നിരോധന നിയമം.
Discussion about this post