ന്യൂഡല്‍ഹി: തെലങ്കാന സന്ദർശന വേളയിൽ സംസ്ഥാന സർക്കാരിൻ്റെ ഭരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജെ പി നദ്ദ. കഴിഞ്ഞ ഒരു വർഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിൻ്റെ “അനീതികളും കള്ളത്തരങ്ങളും” എന്ന് താൻ വിശേഷിപ്പിച്ച കാര്യങ്ങൾ തുറന്നുകാട്ടാൻ സംസ്ഥാനത്തെ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു.
തെലങ്കാന ബിജെപി അദ്ധ്യക്ഷന്‍ ജി കിഷൻ റെഡ്ഡിയുടെയും മറ്റ് പാർട്ടി നേതാക്കളുടെയും പൊതുപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
‘ഞാൻ തെലങ്കാനയിൽ വന്നത് സംസ്ഥാന സർക്കാരിൻ്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടാനും കോൺഗ്രസ് പാർട്ടിയുടെ വഞ്ചന തുറന്നുകാട്ടാനുമാണ്. നദ്ദ പറഞ്ഞു. കർഷകർ, സ്ത്രീകൾ, യുവാക്കൾ, തൊഴിലാളികൾ എന്നിവരുടെ പ്രശ്‌നങ്ങൾക്കായി തെലങ്കാന ബിജെപി പോരാട്ടം തുടരും. തെലങ്കാനയുടെ ഹൃദയമിടിപ്പായി പ്രവർത്തിക്കാനും സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാനും ബിജെപി പ്രവർത്തിക്കും. ബിജെപി ഭരണത്തിന് കീഴിൽ മാത്രമേ തെലങ്കാനയ്ക്ക് ശോഭനമായ ഭാവി സാധ്യമാകൂ’- കേന്ദ്രമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് വ്യക്തിപരമായ നേട്ടത്തിനായി അധികാരം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 70 വർഷമായി തെറ്റായ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് പാർട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മറുവശത്ത് ബിജെപി രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. 60 വർഷത്തിനിടെ മൂന്ന് തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവാണ് മോദി. ശക്തമായ എതിർപ്പുകൾക്കിടയിലും നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തി. തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വരുമ്പോൾ താമര വിരിയുമെന്നും അത് ശാശ്വതമായി നിലനിൽക്കുമെന്നും നദ്ദ പറഞ്ഞു.
Discussion about this post