ദമാസ്‌കസ് : സിറിയയിൽ അധികാരം വിമതർക്ക് കൈമാറി പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി. അധികാരം ഒഴിഞ്ഞതിന് ശേഷം പിന്നാലെ പ്രധാനമന്ത്രി ഔദ്യോഗിക വസതി ഒഴിഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണ്. താൻ എവിടെയ്ക്കും രക്ഷപെട്ടിട്ടില്ല. വീട്ടിൽ തന്നെയുണ്ട്. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വം . ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയ്യാറാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
അധികാരം കൈമാറാൻ പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചതോടെ ഔദ്യോഗിക കൈമാറ്റം വരെ രാജ്യത്തെ സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ അധികാര പരിധിയിൽ തന്നെയുണ്ടാകുമെന്ന് വിമത നേതാവ് പറഞ്ഞു.
രാജ്യത്തെ പൊതുസമ്പത്ത് നശിപ്പിക്കരുതെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബാഷർ അൽ അസദ് രാജ്യം വിട്ട കാര്യവുമായി ബന്ധപ്പെട്ട് യാതൊന്നും തന്നെ അദ്ദേഹം പ്രതികരിച്ചില്ല.
തലസ്ഥാന നഗരമായ ദമാസ്‌കസ് അടക്കം വിമത സേന പിടിച്ചെടുത്തു. ഇതോടെ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പിതാവ് ഹഫീസ് അസദിന്റെ മരണത്തെത്തുടർന്ന് 2000-ൽ പ്രസിഡന്റ് ബാഷർ അൽ-അസാദ് അധികാരമേറ്റതോടെ അഞ്ച് പതിറ്റാണ്ടിലേറെയായി സിറിയ ഭരിക്കുന്നത് അസദ് കുടുംബമാണ്. നീണ്ട 54 വർഷത്തെ അസദ് കുടുംബത്തിന്റെ ഭരണം ഇതോടെ അവസാനിച്ചിരിക്കുകാണ്. ഇപ്പോൾ ദമാസികസിലേക്ക് ഇവർ കടന്നുകയറി. പ്രധാന സർക്കാർ കാര്യാലയങ്ങളുടെ നിയന്ത്രണങ്ങൾ പിടിച്ചെടുത്തു.
Discussion about this post