എറണാകുളം: പച്ചക്കറി വില ഓരോ ദിവസം ചെല്ലും തോറും കുതിച്ചുയരുകയാണ്. മുരിങ്ങയ്ക്കാ വില കിലോയ്ക്ക് 500 കടന്നിരിക്കുകയാണ്. ഇതുവരെ ഹോട്ടലുകളില്‍ വെറുതെ നല്‍കിയ സാമ്പാറിനും പണം വാങ്ങാൻ ഒരുങ്ങുകയാണ്.
പച്ചക്കറി വില അത്രയേറെ ഉയരത്തിലേക്ക് എത്തിയപ്പോൾ പിടിച്ചു നിൽക്കാൻ വേറെ വഴിയില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. 400 രൂപയില്‍ തുടരുന്ന വെളുത്തുള്ളി വിലയോടൊപ്പം നേന്ത്ര കായയും കുതിപ്പിലാണ്. കായയുടെ ചില്ലറവില്പന കിലോ 80 എത്തിയിരിക്കുകയാണ്. തേങ്ങയും കിലോ 80 നാണ് ചില്ലറ വില്പന നടക്കുന്നത്. സവാളയും ചെറിയ ഉള്ളിയും രണ്ടാഴ്ചയായി 70ൽ തുടരുകയാണ്.
ശബരിമല സീസൺ തുടങ്ങിയതാണ് സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുവാൻ പ്രധാന കാരണം. വഴുതന, വെണ്ടക്ക എന്നിവയുടെ വില 70 ഉം ബീൻസും വെണ്ടക്കയും ക്യാരറ്റും 80 ഉം പിന്നിട്ടു.
Discussion about this post