ജെറുസലേം: ഗവേഷകരെ ആശങ്കയിലാക്കി ചാവു കടലിലെ ഉപ്പ് ചിമ്മിനി. കടലിനടിയിലെ സിങ്ക് ഹോളിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മനുഷ്യരുടെയും മറ്റ് ജീവിവർഗ്ഗങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്ന മാലിന്യക്കുഴിയ്ക്ക് സമാനമായ ഒന്നാണ് സിങ്ക് ഹോളുകൾ. കടലുകൾക്കുള്ളിൽ ഇവ രൂപം കൊള്ളുന്നത് സ്വാഭാവികം ആണ്.
ജർമ്മനിയിലെ ഹെൽമ്‌ഹോൾട്ട്‌സ് സെന്റർ ഫോർ എൻവിരോൺമെന്റ് റിസർച്ചിലെ ഹൈഡ്രോഇക്കോളജിസ്റ്റ് ആയ ക്രിസ്റ്റിയൻ സീബെർട്ട് ആണ് ചാവു കടലിൽ നിരീക്ഷണം നടത്തിയത്. വെളുത്ത പുക പുറത്തുവിടുന്ന ഉപ്പ് ചിമ്മിനികൾക്ക് ഏഴ് മീറ്ററോളം ഉയരം ഉണ്ട്.
കടലിനുള്ളിൽ സിങ്ക് ഹോളുകൾ രൂപം കൊള്ളുക സാധാരണം ആണെന്ന് ക്രിസ്റ്റിയൻ സീബെർട്ട് പറഞ്ഞു. സിങ്ക് ഹോളുകൾ എവിടെ രൂപം കൊള്ളും എന്നത് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഇത് കണ്ടെത്തി അപകടങ്ങൾ ഇല്ലാതാക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമിയുടെ ഉപരിതല പാളി തകർന്നുണ്ടാകുന്ന കുഴിയാണ് സിങ്ക് ഹോൾ. ഇവ സാധാരണയായി വൃത്താകൃതിയിൽ ആണ് കാണപ്പെടുന്നത്. രൂപപ്പെടുമ്പോൾ ഇവയുടെ വലിപ്പം ചെറുതായിരിക്കും. എന്നാൽ പിന്നീട് വലിപ്പം വർദ്ധിക്കും.
Discussion about this post