നീയെന്താടാ അംബാനിയാണോ/ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരാണെന്ന ചോദ്യത്തിന് ഒരു നിമിഷം പോലും നമുക്ക് ആലോചിക്കേണ്ടി വരാറില്ല. റിയലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ഈ നാട്ടിലെ ഓരോ പുൽനാമ്പിനും പരിചയമാണ്. മുകേഷ് അംബാനിയെ പോലെ പണക്കാരനാകുക,ജീവിതത്തിൽ വിജയിക്കുക എന്നിങ്ങനെ സ്വപ്‌നങ്ങൾ കാണുന്നവരും ഉണ്ട്. ഉപ്പ് തൊട്ട് വിമാനം ഉണ്ടാക്കുന്നതിൽ വരെ കൈവച്ച മുകേഷ് അംബാനിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങൾ കേൾക്കാൻ ആളുകൾക്ക് എന്നും ഇഷ്ടമാണ്.
ബിസിനസിന്റെ തിരക്കുകൾക്കിടയിലും ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നയാളാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ഒരു ദിവസം രാവിലെ അഞ്ചരയ്ക്ക് ആരംഭിക്കുന്നു. സൂര്യ നമസ്‌കാരവും ചെറിയ നടത്തവും തുടർന്ന് ധ്യാനം.ദാൽ, റൊട്ടി, ചോറ്, ഇഡ്ഡലി തുടങ്ങിയവയൊക്കെയാണ് മുകേഷ് അംബാനിയുടെ ഭക്ഷണക്രമത്തിലുള്ളത്. കൂടാതെ തായ് വിഭവങ്ങളോടും അദ്ദേഹത്തിന് ഇഷ്ടമാണ്. എല്ലാ ഞായറാഴ്ചകളിലും താൻ ഇഡ്ഡലി-സാമ്പാർ കഴിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രഭാതഭക്ഷണത്തിൽ ഇഡ്ഡലി-സാമ്പാർ എന്നിവയ്‌ക്കൊപ്പം ഒരു ഗ്ലാസ് പപ്പായ ജ്യൂസും ഉണ്ടാകും. അംബാനി കുടുംബത്തിലുള്ളവർ എല്ലാവരും സസ്യാഹാരമാണ് പിൻതുടരുന്നത്. ഗുജറാത്തി ശൈലിയിലുള്ള ഉച്ചഭക്ഷണവും അത്താഴവുമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. നിരവധി പാർട്ടികളിലും സാമൂഹിക ഒത്തുചേരലുകളിലും പതിവായി പോകാറുണ്ടെങ്കിലും, ജങ്ക് ഫുഡ് ഒഴിവാക്കി, സസ്യാഹാരരീതി കർശനമായി പിന്തുടരുന്നു.
വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടുന്ന മുകേഷ് അംബാനിയും കുടുംബവും എല്ലാ ആഴ്ചകളിലും ഭക്ഷണം കഴിക്കാനായി മുംബയിൽ പ്രവർത്തിക്കുന്ന സ്വാതി സ്‌നാക്‌സ് എന്ന റെസ്റ്റോറന്റിൽ പോകാറുണ്ട്. ഇവിടുത്തെ പങ്കിയാണ് അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണം. 230 രൂപയാണ് ഇതിന്റെ വില.അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പരമ്പരാഗതവിഭവത്തിൽ, മുകളിൽ ചീസും ചേർത്താണ് ഇവിടെ തയാറാക്കുന്നത്. വാഴയിലയിൽ പൊതിഞ്ഞ് ഉണ്ടാക്കുന്ന ഈ വിഭവം, അച്ചാർ, ചട്ണി എന്നിവയ്‌ക്കൊപ്പം കഴിക്കാം.

5 ടീസ്പൂൺ അരിപ്പൊടി 1 ടീസ്പൂൺ ഉഴുന്ന്പരിപ്പ് 1 ടീസ്പൂൺ തൈര് 1/2 ടീസ്പൂൺ പച്ചമുളക് പേസ്റ്റ് 1/2 ടീസ്പൂൺ വറുത്ത് നന്നായി ചതച്ച ജീരകം 1 ടീസ്പൂൺ എണ്ണ പാകത്തിന് ഉപ്പ് വാഴയില
ഉണ്ടാക്കുന്ന രീതി
അരിപ്പൊടി, ഉഴുന്ന് പൊടി, തൈര്, പച്ചമുളക് പേസ്റ്റ്, ജീരകം, എണ്ണ, ഉപ്പ്, കപ്പ് വെള്ളം എന്നിവ ഒരുമിച്ചു ചേർത്ത് നന്നായി ഇളക്കുക. ഇത് മാറ്റി വയ്ക്കുക. വാഴയിലയിൽ അൽപം എണ്ണ പുരട്ടി മാറ്റി വയ്ക്കുക . ഓരോ വാഴയിലയിലും ഓരോ ടേബിൾസ്പൂൺ മാവ് വച്ച് നന്നായി പരത്തുക. ഇതിനു മുകളിൽ എണ്ണ പുരട്ടിയ ഒരു വാഴയില കൂടി വെച്ച് മാവ് എല്ലായിടത്തും ഒരേപോലെ വരുന്ന രീതിയിൽ അമർത്തുക. ഇത് ഒരു ദോശ പാനിൽ വച്ച് വേവിച്ചെടുക്കാം.
Discussion about this post