കൊച്ചി; സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ബോളിവുഡിൽ നിന്ന് മുതൽ മലയാള സിനിമയിൽ നിന്ന് വരെ താരങ്ങൾ രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് ഇളയദളപതി വിജയ് ആണ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയം തിരഞ്ഞെടുത്ത ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
ഇപ്പോഴിതാ മലയാളസിനിമയെയും രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കുന്ന ഒരുവെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. കൈരളി ചെയർമാനും നടനുമായ മമ്മൂട്ടിക്ക് കിട്ടേണ്ട രാജ്യസഭാ സീറ്റ് ചാനൽ എംഡി ജോൺ ബ്രിട്ടാസ് ചതിയിലൂടെ തട്ടിയെടുത്തെന്നാണ് സംവിധായകൻ സൂചിപ്പിക്കുന്നത്. പിണറായിക്ക് മമ്മൂട്ടിയോട് പ്രത്യേക സ്‌നേഹവും വാത്സല്യവും ഉണ്ട്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനം ചിലരെ അലോസരപ്പെടുത്തിയെന്ന് ആലപ്പി അഷറഫ് പറയുന്നു. മമ്മൂട്ടിയുടെ സ്‌നേഹിതനാണ് ഈ അവസരം നഷ്ടപ്പെടാൻ കാരണം. അദ്ദേഹത്തിന്റെ ഒരു ഫോൺ സംഭാഷണം മുഖ്യമന്ത്രി കേൾക്കാൻ ഇടയായതാണ് കാരണമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
എന്നാലും ഈ ഓഫർ മമ്മൂട്ടി സ്വീകരിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. മമ്മൂട്ടി ഏറെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും എല്ലാ കാര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന ചുരുക്കം ചില സ്‌നേഹിതർ പാർട്ടിയിൽ ഉണ്ടായിരുന്നു. ഒരിക്കൽ മമ്മൂട്ടിയുടെ വിശ്വസ്തനായ സ്‌നേഹിതൻ മുഖ്യമന്ത്രിയുടെ ചേംബറിൽ ഇരിക്കുകയായിരുന്നു. അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാനായിട്ട് അദ്ദേഹം മമ്മൂട്ടിയെ ഫോൺ ചെയ്യുന്നു. എന്നാൽ മമ്മൂട്ടി ആ വിഷയത്തിൽ ശരിക്കും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ് ചെയ്തത്.
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആ സ്‌നേഹിതൻ ഫോൺ സംഭാഷണം സ്പീക്കറിലേക്ക് മാറ്റുകയായിരുന്നു. മമ്മൂട്ടി ഇതൊന്നും അറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു. എന്താണ് അദ്ദേഹം കാണിക്കുന്നത്?, അദ്ദേഹത്തിന് ഇതൊന്നും മനസിലാവുന്നില്ലേ എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. ഇത് മുഖ്യമന്ത്രി നേരിട്ട് കേൾക്കുകയും ഇതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് വലിയൊരു മാറ്റമുണ്ടാവുകയും ചെയ്തു. മമ്മൂട്ടി പറഞ്ഞതുകേട്ട് മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനുമായി. പിന്നീട് മമ്മൂട്ടിക്ക് ആരോ ചോർത്തിക്കൊടുത്തു. താൻ വിശ്വസിച്ച സ്നേഹിതൻ തന്നെ ചതിച്ചുവെന്ന് മനസിലായി. ഒട്ടും താമസിയാതെ മമ്മൂട്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താൻ അങ്ങനെ സംസാരിക്കാനുള്ള കാരണം വിശദീകരിച്ചു. അങ്ങനെ ആ പ്രശ്‌നം പരിഹരിച്ചുവെന്ന് ആലപ്പി അഷറഫ് പറയുന്നു.
Discussion about this post