കൊൽക്കത്ത: ഒരു വാഴപ്പഴത്തിനായി കുരങ്ങൻമാർ തമ്മിലുണ്ടായ തമ്മിൽതല്ല് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതായി വിവരം. ബിഹാറിലെ സമസ്തിപൂർ റെയിൽവേ ജംഗ്ഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ റെയിൽവേ സ്‌റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് കുരങ്ങൻമാർ തമ്മിൽ അടിയുണ്ടായത്.
വഴക്കിനിടെ ദേഷ്യം കയറിയ കുരങ്ങുകളിൽ ഒന്ന് കൈയ്യിൽ കിട്ടിയ ഒരു വസ്തുവെടുത്ത് മറ്റേ കുരങ്ങിന് നേരെ എറിഞ്ഞു. എന്നാൽ ഈ വസ്തു ചെന്നുവീണത് ഓവർഹെഡ് വയറിലാണ്. ഇതോടെ ഷോർട്ട് സർക്യൂട്ട് ആകുകയും ഈ വയർ നേരെ സ്റ്റേഷനിലെ ട്രെയിനിന്റെ ബോഗിയ്ക്ക് മേലേക്ക് വീഴുകയും ചെയ്തു. ഇതോടെയാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. വൈദ്യുതി മുടങ്ങിയതോടെ ട്രെയിൻ സർവ്വീസുകൾ നിർത്തിവയ്‌ക്കേണ്ടി വരികയായിരുന്നു,
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തടസം നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചുവെന്നും അധികൃതർ പറഞ്ഞു. സ്റ്റേഷനിലെ ഇലക്ട്രിക് വിഭാഗം ഉടൻ തന്നെ ഓവർഹെഡ് വയറിന്റെ അറ്റക്കുറ്റപ്പണികൾ ആരംഭിക്കുകയും സർവീസുകൾ പുനസ്ഥാപിക്കുകയും ചെയ്യുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
Discussion about this post